ഹോം കെയര്‍ സേവനരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഇന്‍ഡ്യയിലെ ആദ്യ ഡിവൈസ് അസിസ്റ്റഡ് ഹോം കെയര്‍ സംവിധാനം ഉത്തര കേരളത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട് : (www.kvartha.com 30.08.2021) ഹോം കെയര്‍ സേവനരംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കികൊണ്ട് ഇന്‍ഡ്യയിലെ ആദ്യത്തെ ഡിവൈസ് അസിസ്റ്റഡ് ഹോം കെയര്‍ സംവിധാനം ഉത്തര കേരളത്തില്‍ നിലവില്‍വന്നു. ആസ്റ്റര്‍ @ ഹോമിന്റെ നേതൃത്വത്തിലാണ് സംവിധാനം നടപ്പാക്കിയത്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മം പികെ കുഞ്ഞാലിക്കുട്ടി എം എല്‍ എ നിര്‍വഹിച്ചു.

       
ഹോം കെയര്‍ സേവനരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഇന്‍ഡ്യയിലെ ആദ്യ ഡിവൈസ് അസിസ്റ്റഡ് ഹോം കെയര്‍ സംവിധാനം ഉത്തര കേരളത്തില്‍



ആസ്റ്റര്‍ @ ഹോം ജീവനക്കാര്‍ വേങ്ങരയിലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി ഡിവൈസിലൂടെ പരിശോധന നിര്‍വഹിച്ചു. ഇ സി ജി, ഹൃദയസ്പന്ദനം, രക്തസമ്മര്‍ദം, ശരീരോഷ്മാവ്, കോവിഡ് പരിശോധന തുടങ്ങി പ്രാഥമികമായ മുഴുവന്‍ പരിശോധനകളും സംവിധ പോയിന്റ് ഓഫ് കെയര്‍ ഡിവൈസിലൂടെ നടത്തി. തത്സമയം തന്നെ ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഷഫീഖ് മാട്ടുമല്‍ അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് ഡിവൈസുമായി കണക്ട് ചെയ്ത സംവിധാനത്തിലൂടെ പരിശോധന വിലയിരുത്തുകയും ചെയ്തു.

കിടപ്പിലായ രോഗികള്‍, ആശുപത്രിയിലെത്തി ചികിത്സ നേടാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അവരെ ചികിത്സിക്കുന്ന സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ളവരുടെ സേവനം വീട്ടിലിരുന്നുകൊണ്ട് തന്നെ തത്സമയം ലഭ്യമാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത.

സാധാരണ ടെലിമെഡിസിന്‍ സംവിധാനത്തെ അപേക്ഷിച്ച് രോഗിയുടെ പ്രാഥമികമായ പരിശോധനകളും, ഹൃദയസ്പന്ദനവും, ഇ സി ജി യുമെല്ലാം ഡോക്ടര്‍ക്ക് നേരിട്ട് തന്നെ തത്സമയം ഡിവൈസിലൂടെ അറിയാന്‍ സാധിക്കുന്നതോടൊപ്പം ആവശ്യമായ ചികിത്സ നല്‍കുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്‍ഡ്യയിലാദ്യമായാണ് ഹോം കെയര്‍ സേവനത്തിന് സംവിധ പോയിന്റ് ഓഫ് കെയര്‍ ഡിവൈസ് ഉപയോഗിക്കുന്നത്.

ഉദ്ഘാടന കര്‍മത്തില്‍ ഡോക്ടര്‍മാരായ ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, സി എം എസ് എബ്രഹാം മാമന്‍, ഡെപ്യൂടി സി എം എസ് നൗഫല്‍ ബഷീര്‍, ക്രിടികെല്‍ കെയര്‍ വിഭാഗം മേധാവി മഹേഷ്, ഹോം കെയര്‍ വിഭാഗം ഡോക്ടര്‍മാരായ മേരി, മുബീന, ജഷീറ മുഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിച്ചു.

Keywords:  India's first device-assisted home care system in North Kerala, paving the way for significant changes in home care services, Kozhikode, News, Health, Health and Fitness, P.K Kunjalikutty, Inauguration, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia