ഇന്‍ഡ്യയിലെ മികച്ച രോഗീ സൗഹൃദ ആശുപത്രി അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്
Apr 9, 2022, 19:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 09.04.2022) ഇന്‍ഡ്യയിലെ ഏറ്റവും മികച്ച രോഗീ സൗഹൃദ ആശുപത്രിക്കുള്ള അസോസിയേഷന്‍ ഓഫ് ഹെല്‍ത് കെയര്‍ പ്രൊവൈഡേഴ്സ് അവാര്‍ഡ് (AHPI) കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു. ഇന്‍ഡ്യയിലാകമാനമുള്ള നൂറിലധികം ആശുപത്രികളാണ് അവാര്‍ഡിനായി മത്സരിച്ചിരുന്നത്. അവരെ പിന്‍തള്ളിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ആശുപത്രിസേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ ദേശീയതലത്തിലെ ഏറ്റവും വലിയ സംഘടനയാണ് അസോസിയേഷന്‍ ഓഫ് ഹെല്‍ത് കെയര്‍ പ്രൊവൈഡേഴ്സ്. കോവിഡ് കാലത്തുള്‍പെടെ ആസ്റ്റര്‍ മിംസ് നടത്തിയ സേവന പ്രവര്‍ത്തനങ്ങളും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മജ്ജ മാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍, വൃക്ക മാറ്റിവെക്കല്‍ പോലുള്ള ശസ്ത്രക്രിയകള്‍ സൗജന്യമായി നിര്‍വഹിക്കുകയും, ആശുപത്രി സന്ദര്‍ശിക്കുന്ന രോഗികളുടേയും ബന്ധുക്കളുടേയും സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്താനായി നടപ്പിലാക്കിയ നടപടികളുമാണ് ആസ്റ്റര്‍ മിംസിനെ അവാര്‍ഡിനായി പരിഗണിച്ചത്.
ആതുരസേവന മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുവാനും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമാണ് സംഘടന അവാര്‍ഡ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 22ന് മുംബൈയിലെ ഹോടല്‍ ലളിതില്‍ വെച്ച് നടക്കുന്ന എ എച് പി ഐ യുടെ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ വെച്ച് ആസ്റ്റര്‍ മിംസ് പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
ആസ്റ്റര്‍ മിംസിന്റെ സേവനങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ് എഎച്പിഐ യുടെ അവാര്‍ഡെന്നും ഇത് ആസ്റ്ററിന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നു എന്നും ആസ്റ്റര്‍ ഒമാന്‍ ആന്‍ഡ് കേരള റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

Keywords: India's Best Patient Friendly Hospital Award for Kozhikode Aster Mims , Kozhikode, News, Health, Health and Fitness, Award, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.