രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി; ബംഗാളില്‍ ചികിത്സയില്‍ ആയിരുന്ന 57കാരന് മരിച്ചു; ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി
Mar 23, 2020, 18:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 23.03.2020) രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ ചികിത്സയില്‍ ആയിരുന്ന 57കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ബംഗാള്‍ സ്വദേശിക്ക് കഴിഞ്ഞ ആഴ്ചയാണ് വൈറസ് സ്ഥിരീകരിച്ചിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളും രോഗിക്കുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ വൈറസ് സ്ഥിരീകരിച്ച് ഏഴ് പേര് ബംഗാളില്‍ ചികിത്സയിലുണ്ട്. രാജ്യത്ത് 415 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു. തിങ്കളാഴ്ച 19 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതിനിടെ വിദേശത്ത് മൂന്ന് ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇറാന്, ഈജിപ്ത്, സ്വീഡന് എന്നിവിടങ്ങളിലാണ് മരണം. മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാര്‍, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് നേരത്തെ കൊറോണ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ 19 സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിടും. ആറ് സംസ്ഥാനങ്ങള്‍ ഭാഗികമായും അടയ്ക്കും. 12 സ്വകാര്യ ലാബുകള്‍ക്കു പരിശോധനയ്ക്ക് അനുമതി നല്കി. 15,000 കേന്ദ്രങ്ങളില്‍ സാംപിളുകള്‍ ശേഖരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കും. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 89 ആയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു. മുംബൈയില്‍ 14 പേര്‍ക്കും പൂനെയില്‍ ഒരാള്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഗുജറാത്തില്‍ 29 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 27 ആയി. ദുബൈയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 28 ആയി.
പഞ്ചാബില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങള്‍ക്കു മാത്രമാണ് ഇളവ്. തമിഴ്നാട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് ആറുമണി മുതല്‍ 31 ന് അര്‍ധരാത്രി വരെ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറക്കും. ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. ക്വാറന്റീനിലുള്ളവര്‍ നിര്‍ദേശങ്ങള്‍ മറികടന്നു പുറത്തിറങ്ങിയാല്‍ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Keywords: India's 8th COVID-19 Death In Bengal, Man Had No Travel History: Sources, New Delhi, News, Treatment, Hospital, Health, Health & Fitness, Patient, Maharashtra, Gujarat, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.