ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹട്ടി: (www.kvartha.com 26.11.2017) രാജ്യത്ത് പുകവലി ഉപയോഗം കുറഞ്ഞു വരുന്നതായി പഠനം. 2009- 2010 ലെ ഉപയോഗത്തേക്കാൾ 2016 -2017 വർഷത്തെ റിപ്പോർട്ട് അനുസരിച്ച് ആറ് ശതമാനത്തോളം പുകയില ഉപയോഗം കുറഞ്ഞതായാണ് പഠനം. 2010 ൽ ഇത് 34.6 ശതമായിരുന്നത് 2017 ൽ 28.6 ശതമാനമാണ്. ഗ്ലോബൽ ടുബാക്കോ സർവേ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കിയത്.
അതേസമയം ആസാം, ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ഉപയോഗം കൂടിയതായും കണ്ടെത്തി. ആസാമിൽ 39.2 ശതമാനത്തിൽ നിന്നും 48.2 ശതമാനമായും ത്രിപുരയിൽ 55.9 ശതമാനത്തിൽ നിന്നും 64.5 ശതമാനമായും മണിപ്പൂരിൽ 54.1 ശതമാനത്തിൽനിന്നും 55.1 ശതമാനമായും വർധിച്ചിട്ടുണ്ട്.
ബാക്കിയുള്ള സംസ്ഥാനങ്ങളിൽ പുകവലി ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഏറ്റവും കുറവ് അനുഭവപ്പെട്ടിരിക്കുന്നത് നാഗാലാൻഡിലും സിക്കിമിലുമാണ്. നാഗാലാൻഡിൽ 31.5 ശതമാനത്തിൽ നിന്ന് 13.2 ശതമാനമായും സിക്കിമിൽ 41.6 ശതമാനത്തിൽ നിന്നും 17.9 ശതമാനമായുമാണ് കുറഞ്ഞത്.
ആസാമിൽ വർധിച്ചു വരുന്ന പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് വേണ്ടി 2014 ലെ കോൺഗ്രസ് സർക്കാർ ആന്റി ടുബാക്കോ നിയമം പാസാക്കിയിരുന്നു. എന്നാൽ ചില പുകയില കമ്പനികൾ നൽകിയ ഹരജിയെ തുടർന്ന് ഹൈക്കോടതി നിയമം നിർത്തി വെച്ചിരിക്കുകയാണ്.
Summary: Three North-eastern states — Assam, Tripura and Manipur — have logged an increase in tobacco use despite anti-tobacco laws and a ban enforced by militants. Countrywide, however, tobacco use has declined by six per cent — from 34.6 per cent to 28.6 per cent — between 2009-10 and 2016-17.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.