കുറഞ്ഞ ചെലവില്‍ ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച ഇന്ത്യന്‍ എന്‍ജിനീയര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 11.11.2015) ഓരോ വര്‍ഷവും മൂന്നു ലക്ഷത്തിലധികം പേര്‍... ഇന്ത്യയില്‍ പിറന്നു വീണ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു പോകുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണം അത്രയും വരും. പിറന്നു വീണതിനു ശേഷം വേണ്ടത്ര പരിചരണവും ശുശ്രൂഷയും കിട്ടാതെ മരിച്ചു പോകുന്ന കുഞ്ഞുങ്ങളെക്കുറിച്ചറിഞ്ഞപ്പോഴാണ് മാലവ് സാംഘ്‌വി എന്ന ഡിസൈന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്ന ഇന്‍ക്യുബേറ്ററുകളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. ലണ്ടനിലെ സെന്റ് ജെയിംസ് പാലസില്‍ നടത്തിയ സ്റ്റാര്‍ട്ട് അപ് കോംപറ്റീഷനില്‍ മാലവ് സാംഘ്‌വിയെ വിജയിയായി മാറ്റിയിരിക്കുന്നു കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ഇന്‍ക്യുബേറ്റര്‍.

സഹോദരിയുടെ കുഞ്ഞിനെ പിറന്നു വീണു നിമിഷങ്ങള്‍ക്കകം ഇന്‍ക്യുബേറ്ററിലേക്കു മാറ്റിയപ്പോഴാണ് ഇന്ത്യയിലെ കൊച്ചു ഗ്രാമങ്ങളിലെ സാധാരണ ആശുപത്രികളില്‍ അത്തരം സൗകര്യങ്ങളുണ്ടായിരിക്കുമോ എന്നു താന്‍ ചിന്തിച്ചതെന്നു മാലവ്. മറ്റുള്ളവരെ പോലെ ആ ചിന്തയെ ഉപേക്ഷിക്കാന്‍ മാലവ് തയാറായിരുന്നില്ല.

അങ്ങനെ ലണ്ടനിലെ എന്‍ജിനീയറിങ് പഠനത്തിനിടെ മാലവ് ഇന്ത്യയിലെ ആശുപത്രികളെക്കുറിച്ച് ചെറിയൊരു സര്‍വേ നടത്തി. ഇന്ത്യയിലെ പല ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സുരക്ഷിതമായ പ്രസവത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കില്‍ പോലും ഒരിടത്തു പോലും പിറന്നു വീഴുന്ന കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന സജീകരണങ്ങള്‍ പോലുമില്ലെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്.

കുറഞ്ഞ ചെലവില്‍ ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച  ഇന്ത്യന്‍ എന്‍ജിനീയര്‍അതോടെയാണ് കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാവുന്ന ഇന്‍ക്യുബേറ്റര്‍ എന്ന ആശയം തന്റെ മനസിലേക്കു വന്നതെന്ന് മാലവ്. വളരെ കുറഞ്ഞ ചെലവില്‍ കാര്‍ഡ് ബോര്‍ഡ് കഷ്ണങ്ങളും മറ്റും ചേര്‍ത്താണ് മാലവ് പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്കു മുഴുവന്‍ സംരക്ഷണവും ഉറപ്പു തരുന്ന ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ചത്. സ്റ്റാര്‍ട്ട് അപ് കോംപറ്റീഷനില്‍ മൂന്നാം സ്ഥാനമായിരുന്നു മാലവിന്റെ കണ്ടുപിടുത്തത്തിന്. പിഞ്ചു കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഇനി ആശുപത്രികള്‍ക്ക് വലിയ തുക ചെലവാക്കേണ്ടി വരില്ലെന്നു പറയുന്നു മാലവ്.

SUMMARY: Malav Sanghavi won the prize for the invention of BabyLifeBox. An Indian-origin student studying in London has recieved third prize for the invention of a low-cost cardboard baby incubator prototype that has the potential to save millions all over the world. Malav Sanghavi won the prize for the invention of BabyLifeBox in a start-up competition held at St James’ Palace in London.

Sanghvi is studying Innovation Design Engineering (IDE) Master’s dual degree course at Imperial College London and Royal College of Art.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia