നിപ വൈറസ്: മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്കി, 1.75 കോടിയുടെ ഉപകരണങ്ങള്‍ വി പി എസ് ഗ്രൂപ്പ് ആരോഗ്യവകുപ്പിന് കൈമാറി
Jun 3, 2018, 20:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 03.06.2018) നിപ വൈറസ് കേരളത്തില്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്കി. കേരളത്തില്‍ നിപ പടരുന്നത് തുടരുന്ന സാഹചര്യത്തിലാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇതിനോടകം 17 പേരാണ് നിപ്പാ ബാധിച്ച് മരിച്ചത്. മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. വൈറസ് പടരുന്നത് തടയാന്‍ ജില്ലകളില്‍ പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്.
നിപ വൈറസ് വാഹകര്‍ വവ്വാലാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കോഴിക്കോട്ടുനിന്നും പിടികൂടിയ വവ്വാലുകളില്‍ നിപ കണ്ടെത്താനായിട്ടില്ല. അത്കൊണ്ട് തന്നെ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ആരോഗ്യവകുപ്പ് സമയബന്ധിതമായി നടത്തുന്നുണ്ട്. നേരത്തെ മലേഷ്യയില്‍ നിന്നും കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ നിന്നും മരുന്നെത്തിച്ച് സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്.
കൂടാതെ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങള്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്മാന് ഡോ. ഷംഷീര്‍ വയലില്‍ സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറി. പി പി ഇ കിറ്റ്, എന്‍ 95 മാസ്കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്കുകള്‍ എന്നിവയാണ് ശനിയാഴ്ച അബുദാബിയില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റില്‍ എത്തിയത്. ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് വി പി എസ് ഗ്രൂപ്പ് എത്തിച്ചത്.

Keywords: Kerala, Kozhikode, News, Health, Central Government, Warning, Indian state warns of second Nipah virus outbreak
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.