മോണവേദനയുമായി ആശുപത്രിയിലെത്തിയ 20കാരന്റെ വാ തുറന്നപ്പോള്‍ അമ്പരന്ന് ഡോക്ടര്‍; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 3.9 സെന്റീ മീറ്റര്‍ നീളമുള്ള പല്ല്
Mar 10, 2020, 10:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 10.03.2020) തുടര്‍ച്ചയായ താടിയെല്ല് വേദന, മോണയുടെ വീക്കവുമായാണ് മധ്യപ്രദേശില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പവന് ഭാവ്സര്‍(20) കാര്‍ഗോണ്‍ ജില്ലയിലെ ദന്തരോഗവിദഗ്ദ്ധനെ സന്ദര്‍ശിച്ചത്. പരിശോധനയില്‍ വേദനയുടെ ഉറവിടം രണ്ടു പല്ലുകളാണെന്ന് കണ്ടെത്തി. രണ്ടു പല്ലുകളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോക്ടര്‍ ഒരു പല്ലിന്റെ നീളം കണ്ട് അമ്പരന്നു.
അളന്നു നോക്കിയപ്പോഴാണ്് ലോകത്തെ ഏറ്റവും നീളം കൂടിയ പല്ലാണ് താന്‍ പറിച്ചെടുത്തതെന്ന് ഡോക്ടര്‍ക്ക് മനസിലാക്കിയത്. ഫെബ്രുവരി 9 നാണ് ഡോ. ശ്രീവാസ്തവ പല്ല് നീക്കം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ പല്ലിന് ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചതായി വിശ്വസിക്കപ്പെടുന്നുവെന്ന് ഡോക്ടര്‍. പല്ല് പറിച്ച ശേഷം യുവാവ് സുഖംപ്രാപിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
3.9 സെന്റീ മീറ്ററാണ് പവന്റെ പല്ലിന്റെ നീളം. 2018 ല്‍ ജര്‍മ്മന്‍കാരനായ ഡെന്റിസ്റ്റ് സമര്‍പ്പിച്ച 37.2 മില്ലിമീറ്റര്‍ നീളമുള്ള പല്ലാണ് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് നിലവിലുള്ളത്. പവന്റെ പല്ലിന് 1.8 മില്ലിമീറ്റര്‍ കൂടുതല്‍ നീളമുണ്ട്. സ്വാഭാവികമായും പവന്റെ പല്ല് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ കയറാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ വ്യക്തമാക്കുന്നു. പല്ലിന്റെ നീളത്തെപ്പറ്റി ഡോക്ടര്‍ ശ്രീവാസ്തവ ഗിന്നസ് അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: News, National, India, Bopal, Madya Pradesh, Health, Patient, Doctor, Guinness Book, Indian doctor extracts tooth measuring 3.9 cm - tipped to set record for 'world's longest tooth'
അളന്നു നോക്കിയപ്പോഴാണ്് ലോകത്തെ ഏറ്റവും നീളം കൂടിയ പല്ലാണ് താന്‍ പറിച്ചെടുത്തതെന്ന് ഡോക്ടര്‍ക്ക് മനസിലാക്കിയത്. ഫെബ്രുവരി 9 നാണ് ഡോ. ശ്രീവാസ്തവ പല്ല് നീക്കം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ പല്ലിന് ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചതായി വിശ്വസിക്കപ്പെടുന്നുവെന്ന് ഡോക്ടര്‍. പല്ല് പറിച്ച ശേഷം യുവാവ് സുഖംപ്രാപിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
3.9 സെന്റീ മീറ്ററാണ് പവന്റെ പല്ലിന്റെ നീളം. 2018 ല്‍ ജര്‍മ്മന്‍കാരനായ ഡെന്റിസ്റ്റ് സമര്‍പ്പിച്ച 37.2 മില്ലിമീറ്റര്‍ നീളമുള്ള പല്ലാണ് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് നിലവിലുള്ളത്. പവന്റെ പല്ലിന് 1.8 മില്ലിമീറ്റര്‍ കൂടുതല്‍ നീളമുണ്ട്. സ്വാഭാവികമായും പവന്റെ പല്ല് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ കയറാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ വ്യക്തമാക്കുന്നു. പല്ലിന്റെ നീളത്തെപ്പറ്റി ഡോക്ടര്‍ ശ്രീവാസ്തവ ഗിന്നസ് അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.