രാജ്യത്ത് കോവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി; നല്‍കിയിരിക്കുന്നത് അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 03.01.2021) രാജ്യത്ത് കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി; നല്‍കിയിരിക്കുന്നത് അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍
ഓക്‌സ്ഫഡ് സര്‍വകലാശാല- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനുമാണ് ഉപാധികളോടെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഡി സി ജി ഐ യുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാനാകും.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്സ്‌പെര്‍ട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി.) കോവാക്സിന്റെ അടിയന്തര ആവശ്യത്തിനുള്ള ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ചു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനു പിന്നാലെ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിനും വിദഗ്ധസമിതിയുടെ ശുപാര്‍ശ ലഭിച്ചിരുന്നു. സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിര്‍മിക്കുന്ന റഷ്യയുടെ സ്ഫുട്‌നിക്-അഞ്ച് എന്നീ വാക്സിനുകളും അനുമതി കാക്കുകയാണ്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും ഉന്നതാധികാര സമിതി നല്‍കിയിട്ടുണ്ട്.

Keywords:  India A Step Closer To Covid Vaccine, Drug Regulator gives Approval to covid vaccine usage in India, New Delhi, News, Health, Health and Fitness, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia