ലോക്ക് ഡൗണ്‍ 10 ആഴ്ചത്തേക്ക് കൂടി നീട്ടണം, സാമ്പത്തിക ഇന്ത്യ കടന്നുപോകുന്നത് അത്യന്തം അപകടകരമായ അവസ്ഥയിലൂടെയെന്ന് വിദഗ്‌ധർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 23.04.2020) കൊറോണ പ്രതിരോധം ഫലപ്രദവും കാര്യക്ഷമവുമാകണമെങ്കിൽ കടുത്ത നടപടികൾ ഇനിയും ആവശ്യമാണെന്ന് വിദഗ്‌ധർ. സാമൂഹികഅകലവും മറ്റും ഗുണപ്രദമാണ്. എന്നാലും ഇന്ത്യ പോലുള്ള രാജ്യത്ത് ഇത്തരമൊരു പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നാണ്  അഭിപ്രായപ്പെടുന്നത്. ഇതിന്റെ ഭാഗമായി നിലവിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ 10 ആഴ്ചത്തേക്ക് നീട്ടണമെന്നും ഇത് ഇന്ത്യക്ക് ഏറെ ഗുണപ്രദമാകുമെന്നും ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ 'ദി ലാന്‍സെറ്റിന്റെ' എഡിറ്റര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യ പത്ത് ആഴ്ച ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കണം. ഇന്ത്യ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാന്‍ തിരക്കുകൂട്ടരുതെന്നും പത്ത് ആഴ്ചയെങ്കിലും ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യ ടുഡേക്ക്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ നിഗമനങ്ങൾ പങ്കുവെച്ചത്.


ലോക്ക് ഡൗണ്‍ 10 ആഴ്ചത്തേക്ക് കൂടി നീട്ടണം, സാമ്പത്തിക ഇന്ത്യ കടന്നുപോകുന്നത് അത്യന്തം അപകടകരമായ അവസ്ഥയിലൂടെയെന്ന് വിദഗ്‌ധർ

ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നുള്ളത് സത്യമാണ്. എങ്കിലും തിരക്ക് കൂട്ടരുത്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കണമെന്നും കൊറോണയുടെ രണ്ടാമതൊരു തിരിച്ചുവരവ് ഉണ്ടായാല്‍ അത് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കും. ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ ധൃതികൂട്ടരുത്. വൈറസ് ബാധ വീണ്ടുമുണ്ടായാൽ പിന്നെയും ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടിവരും. രാജ്യത്തിൻറെ വിലപ്പെട്ട സമ്പത്തും സമയവും വേണ്ടതും അതിനായി ചെലവഴിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങള്‍ പത്ത് ആഴ്ച വരെ തുടരണം. ഈ 10 ആഴ്ചയുടെ അവസാനത്തോടെ രോഗവ്യാപനം കുറയുകയാണെങ്കില്‍ സാധാരണ നിലയിലേക്ക് മാറാം. എങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്‌കുകള്‍ ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരി ഒരു രാജ്യത്തും ദീര്‍ഘകാലം നില്‍ക്കില്ല. രാജ്യങ്ങള്‍ കൊറോണയെ നേരിടാന്‍ ശരിയായ കാര്യങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. ഇന്ത്യയിലാവാട്ടെ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്കണമെന്നും ഈ സമയം രോഗവ്യാപനം കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും റിച്ചാര്‍ ഹോര്‍ട്ടണ്‍ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുക.

Summary: India should aim for 10 week total Lockdown, not rush exit: Top Health Journal Editor
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia