'മലബാര്‍ നാവിക അഭ്യാസ'ത്തില്‍ പങ്കെടുക്കാന്‍ ഇന്‍ഡ്യന്‍ നാവികസേനയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 26.08.2021) 'മലബാര്‍ നാവിക അഭ്യാസ'ത്തില്‍ പങ്കെടുക്കാന്‍ ഇന്‍ഡ്യന്‍ നാവികസേനയും'. മലബാര്‍ അഭ്യാസ പ്രകടനം' 2021 ന്റെ ഭാഗമായി 2021 ഓഗസ്റ്റ് 26 മുതല്‍ 29 വരെ നടക്കുന്ന സമുദ്രഅഭ്യാസ ഘട്ടത്തില്‍, യുഎസ് നാവികസേന (യുഎസ്എന്‍), ജാപനീസ് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് (ജെഎംഎസ്ഡിഎഫ്), റോയല്‍ ഓസ്‌ട്രേലിയന്‍ നേവി (ആര്‍എഎന്‍) എന്നിവര്‍കൊപ്പമാണ് ഇന്‍ഡ്യന്‍ നാവികസേനയും അണിനിരക്കുന്നത്.
Aster mims 04/11/2022

'മലബാര്‍ നാവിക അഭ്യാസ'ത്തില്‍ പങ്കെടുക്കാന്‍ ഇന്‍ഡ്യന്‍ നാവികസേനയും

മലബാര്‍ അഭ്യാസം പ്രകടനത്തിന്റെ 25 -ാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. ഇതിന് പടിഞ്ഞാറന്‍ പസഫിക്കില്‍ യുഎസ് നാവിക സേന ആതിഥേയത്വം വഹിക്കുന്നു.

മലബാര്‍ അഭ്യാസ പ്രകടനത്തില്‍, ഉപരിതല, വ്യോമ, അന്തര്‍വാഹിനി പ്രതിരോധ യുദ്ധ മുറകളും മറ്റ് തന്ത്രപരമായ സങ്കീര്‍ണ അഭ്യാസങ്ങളും ഉള്‍പെടുന്നു. അഭ്യാസത്തിന്റെ ഭാഗമായ നാവിക സേനകള്‍ക്ക്, പരസ്പര വൈദഗ്ധ്യത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പ്രയോജനം നേടാനുള്ള അവസരവും ലഭിക്കും.

കോവിഡ്-19മഹാമാരിയെ തുടര്‍ന്ന് ആരോഗ്യ പ്രോടോകോളുകള്‍ പാലിച്ചു നടത്തുന്ന പരിപാടി, പങ്കെടുക്കുന്ന നാവിക സേനകളുടെ സഹകരണവും, സൗജന്യവും, തുറന്നതും, എല്ലാവരെയും ഉള്‍കൊള്ളുന്നതുമായ ഇന്‍ഡോ-പസഫിക് മേഖലയ്ക്കായുള്ള പങ്കാളിത്ത കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നു.

Keywords:  India set to participate in Naval Exercise Malabar 21 with Quad nations today, New Delhi, News, Health, Ship, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia