രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു; മഹാരാഷ്ട്രയില്‍ പുതുതായി റിപോര്‍ട് ചെയ്തത് 40,414 കേസുകള്‍, ലോക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 29.03.2021) രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട് ചെയ്യപ്പെട്ടത് 68,020 പുതിയ കോവിഡ് കേസുകള്‍. ഒക്ടോബറിനു ശേഷം ആദ്യമായാണ് പ്രതിദിന കേസുകളില്‍ ഇത്രയേറെ വര്‍ധനവുണ്ടാകുന്നത്. 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചു മരിച്ചത് 291 പേര്‍. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.2 കോടിയായി. 1,61,843 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു; മഹാരാഷ്ട്രയില്‍ പുതുതായി റിപോര്‍ട് ചെയ്തത് 40,414 കേസുകള്‍, ലോക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും
Aster mims 04/11/2022
പുതുതായി റിപോര്‍ട് ചെയ്ത 68,020 കേസുകളില്‍ 40,414 എണ്ണവും മഹാരാഷ്ട്രയിലാണ്. ഇവിടെ 108 പേരാണ് അസുഖം ബാധിച്ച് മരിച്ചത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുകയാണ്. രാത്രി കാല കര്‍ഫ്യൂ ഏര്‍പെടുത്തിയതിന് പുറമെയാണ് ലോക് ഡൗണിനെ കുറിച്ചും സംസ്ഥാനം ആലോചിക്കുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്ര ആരോഗ്യ സെക്രടെറിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

കുറച്ചു ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാപനശൃംഖല മറികടക്കുന്നതിനായി 15 ദിവസത്തെ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

3.2 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ഉള്ളത്. പുണെയില്‍ 62,000 പേര്‍ക്കും മുംബൈയില്‍ 44,000 പേര്‍ക്കും നാഗ്പുരില്‍ 42,000 പേര്‍ക്കും രോഗബാധയുണ്ട്. ഞായറാഴ്ച മാത്രം മുംബൈയില്‍ 6,933 കേസുകളാണ് റിപോര്‍ട് ചെയ്തത്. പുണെയില്‍ 8,364 പേര്‍ക്കും നാഗ്പുരില്‍ 3,999 പേര്‍ക്കും രോഗം ബാധിച്ചു.

നാഗ്പുര്‍, ഔറംഗബാദ്, നാസിക് എന്നിവിടങ്ങളില്‍ ആശുപത്രികള്‍ പൂര്‍ണമായി നിറഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി. മുംബൈ, പുണെ എന്നിവിടങ്ങളും സമാനമായ അവസ്ഥയിലേക്കു നീങ്ങുകയാണ്. ഈ മാസം മാത്രം മഹാരാഷ്ട്രയില്‍ 5.58 ലക്ഷം പേര്‍ക്കാണു രോഗബാധയുണ്ടായത്. 2,000 പേര്‍ മരിച്ചു.

മഹാരാഷ്ട്രയ്ക്കു പുറമേ കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ പ്രചാരണത്തിലെ ആള്‍ത്തിരക്ക് മൂലം രോഗവ്യാപനം വര്‍ധിക്കുമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്. 12 സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും കേന്ദ്ര ആരോഗ്യസെക്രടെറി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി രോഗവ്യാപനം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

Keywords:  India Reports Over 68,000 Covid Cases, Maharashtra considering lockdown, New Delhi, News, Health, Health and Fitness, COVID-19, Lockdown, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia