രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ റിപോര്‍ട് ചെയ്തിരിക്കുന്നത് മഹാരാഷ്ടയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 14.01.2022) രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസത്തിനിടെ നാല്‍പത്തി ആറായിരത്തില്‍ അധികം പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. 

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ റിപോര്‍ട് ചെയ്തിരിക്കുന്നത് മഹാരാഷ്ടയില്‍

ഡെല്‍ഹിയിലും പ്രതിദിന കേസുകളില്‍ റെകോഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച 28,000ല്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തില്‍ എത്തി. പശ്ചിമ ബെന്‍ഗാളില്‍ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്ന് 32.13 ശതമാനമായി.

ഉത്തര്‍പ്രദേശ്, ബിഹാര്‍ , ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ കൂടിവരുന്നു. ഇതിനിടെ കോവാക്‌സിന് പൂര്‍ണ വാണിജ്യ അനുമതി തേടി ഭാരത് ബയോടെക് ഡിസിജിഐയെ സമീപിച്ചു. നിലവില്‍ അടിയന്തര ഉപയോഗ അനുമതി മാത്രമാണ് ഉള്ളത്.

കേസുകള്‍ ഉയരുമ്പോഴും ദേശീയ ലോക് ഡൗണ്‍ ഉണ്ടാവില്ലെന്ന സന്ദേശമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത്. കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. വാക്‌സിനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷവും അതിജീവിച്ചത് പോലെ ഇത്തവണയും കോവിഡിനെ അതിജീവിക്കാനാകുമെന്നും രാജ്യത്തോടുള്ള അഭിസംബോധനയിലും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Keywords:  India reports over 2.64 lakh fresh Covid cases, New Delhi,Maharashtra,COVID-19, Health, Health and Fitness, Prime Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia