ഒമിക്രോണ്‍ കേസുകള്‍ 358 ആയി ഉയര്‍ന്നു; ജാഗ്രത കൈവിടരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

 


ന്യൂഡെല്‍ഹി: (www.kvartha.com 24.12.2021) കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനിടെ രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 358 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര (88), ഡെല്‍ഹി (67) തെലങ്കാന(38), തമിഴ്‌നാട് (34) കര്‍ണാടക (31) ,ഗുജറാത് (30) കേരളം(29), രാജസ്ഥാന്‍ (22), എന്നിവിടങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതലാണ്. ഹരിയാന(4), ഒഡിഷ(4), ജമ്മു കശ്മിര്‍(3), പശ്ചിമ ബെന്‍ഗാള്‍(3), ആന്ധ്ര പ്രദേശ്(2), ഉത്തര്‍പ്രദേശ്(2), ചണ്ഡീഗഡ്(1), ലഡാക്(1), ഉത്തരാഖണ്ഡ്(1) എന്നിങ്ങനെയാണ് രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്.

ഒമിക്രോണ്‍ കേസുകള്‍ 358 ആയി ഉയര്‍ന്നു; ജാഗ്രത കൈവിടരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്താനും ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും നിര്‍ദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകിട്ട് കോവിഡ് സ്ഥിതിഗതികളെപ്പറ്റി നടത്തിയ അവലോകന യോഗത്തിലും ജാഗ്രത തുടരാനും മുന്‍കരുതലെടുക്കാനും ആവശ്യപ്പെട്ടു. ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതിനിടെ, മുന്‍കരുതലെന്ന നിലയില്‍ മധ്യപ്രദേശില്‍ രാത്രി 11 മണ് മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാഴാഴ്ച തന്നെ പ്രാബല്യത്തിലായി. മധ്യപ്രദേശില്‍ ഇതുവരെ ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട് ചെയ്തിട്ടില്ല.

അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 6,650 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,051 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,15,977 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 374 മരണങ്ങളും റിപോര്‍ട് ചെയ്യപ്പെട്ടു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 77,516 പേര്‍. രോഗമുക്തി നിരക്ക് 98.40% ആയി ഉയര്‍ന്നു. 2020 മാര്‍ച്ച് മുതല്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ആണ് ഇത്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.57 ശതമാനമാണ്. കഴിഞ്ഞ 81 ദിവസമായി ഇത് രണ്ടു ശതമാനത്തില്‍ താഴെയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 40 ദിവസമായി ഒരു ശതമാനത്തിലും താഴെയാണ്, 0.59%. ആകെ നടത്തിയത് 66.98 കോടി പരിശോധനകള്‍. ഇതുവരെ നല്‍കിയത് 140.31 കോടി ഡോസ് വാക്‌സിന്‍.

Keywords:  India reports 6,650 new Covid cases, Omicron tally rises to 358, New Delhi, News, Health, Health and Fitness, COVID-19, Increased, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia