ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 56 പേര്‍; 24 മണിക്കൂറിനിടെ മരിച്ചത് മൂന്നു പേര്‍; പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത് 336 പേര്‍ക്ക്; ആകെ കൊറോണ ബാധിതരുടെ എണ്ണം 2,301

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 03.04.2020) ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് 56 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിക്കുകയും പുതുതായി 336 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 2,301 ആയി. ഇതില്‍ 157 പേര്‍ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയില്‍ ആണ്. 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്നാട്ടില്‍ 309 പേര്‍ക്കും കേരളത്തില്‍ 286 പേര്‍ക്കും ഡെല്‍ഹിയില്‍ 219 പേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ഗുജറാത്തില്‍ രണ്ടുപേരുടെ മെഡിക്കല്‍ പരിശോധന ഫലം പോസിറ്റീവായി. ലോകാരോഗ്യ സംഘടന രാജസ്ഥാന്‍ സന്ദര്‍ശിക്കുന്നതായും വിവരമുണ്ട്.

  ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 56 പേര്‍; 24 മണിക്കൂറിനിടെ മരിച്ചത് മൂന്നു പേര്‍; പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത് 336 പേര്‍ക്ക്; ആകെ കൊറോണ ബാധിതരുടെ എണ്ണം 2,301

അസുഖം ബാധിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്- 16 പേര്‍. ഗുജറാത്ത്- ഏഴ്, മധ്യപ്രദേശ്- ആറ്, പഞ്ചാബ്- നാല്, കര്‍ണാടക- മൂന്ന്, തെലങ്കാന- മൂന്ന്, പശ്ചിമബംഗാള്‍- മൂന്ന്, ഡെല്‍ഹി- നാല്, ജമ്മു കശ്മീര്‍- രണ്ട്, ഉത്തര്‍പ്രദേശ്- രണ്ട്, കേരളം- രണ്ട്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ബിഹാര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ മരണം വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Keywords:  India Reports 2,301 Coronavirus Cases, Death Count Rises to 56, New Delhi, News, Health, Health & Fitness, Health Minister, Dead, Patient, Rajastan, Visit, Gujarath, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia