കൊവിഡ് 19നെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തിന് കൂടുതല്‍ സമയം വേണ്ടിവരും; ലോക് ഡൗണ്‍ നീട്ടുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി; ശനിയാഴ്ചത്തെ സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് നിര്‍ണായകം; കേന്ദ്ര ആരോഗ്യമന്ത്രി
Apr 10, 2020, 16:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 10.04.2020) കൊവിഡ് 19നെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. കൊറോണയെ പൂര്‍ണമായും തുരത്താന്‍ മൂന്നാഴ്ചയോ അതില്‍ അധികമോ സമയം വേണ്ടിവരുമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. ഈ പ്രസ്താവനയോടെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ശനിയാഴ്ചത്തെ സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് നിര്‍ണായകമാകും.
ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ നിര്‍ദേശങ്ങളും വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി തേടും. അതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് നീക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക, ഉത്തര്‍ പ്രദേശ്, തെലങ്കാന, രാജസ്ഥാന്, ആസാം, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷയില്‍ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്നാട്ടില്‍ പതിനഞ്ചുദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 നാണ് ലോക്ക്ഡൗണ്‍ അവസാനിക്കുക.
Keywords: India reacted to Covid-19 well in time: Harsh Vardhan, Union health minister, New Delhi, News, Politics, Lockdown, Health, Health & Fitness, Chief Minister, Conference, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.