സൗദിയില്‍ കുടുങ്ങിയ 408 ഇന്ത്യക്കാരുമായി ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ പ്രത്യേക വിമാനം കോഴിക്കോട് എത്തി; യാത്രക്കാരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘം; രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 15.03.2020) സൗദിയില്‍ കുടുങ്ങിയ 408 ഇന്ത്യക്കാരുമായി ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ പ്രത്യേക വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി. ഹൈദരാബാദിലേക്കുള്ള 242 പേരടക്കമാണ് കോഴിക്കോടെത്തിയിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയവരെ മെഡിക്കല്‍ ടീം പരിശോധനയ്ക്ക് വിധേയമാക്കുകയും തുടര്‍ന്ന് ശേഷിക്കുന്ന യാത്രക്കാരുമായി വിമാനം ഹൈദരാബാദിലേക്കു പോവുകയും ചെയ്തു.

അതിനിടെ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ മലപ്പുറം വഴിക്കടവ് ചെക്‌പോസ്റ്റില്‍ ആറംഗ ആരോഗ്യവകുപ്പ് സംഘം പൊലീസ് പിന്തുണയോടെ യാത്രക്കാരെ പരിശോധിക്കാന്‍ തുടങ്ങി. ആറു പേര്‍ വീതമുള്ള രണ്ട് സംഘങ്ങളാണ് മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ പരിശോധന നടത്തുന്നത്. തിങ്കളാഴ്ച മുതല്‍ മൂന്നു സംഘങ്ങളുണ്ടാകും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും.

സൗദിയില്‍ കുടുങ്ങിയ 408 ഇന്ത്യക്കാരുമായി ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ പ്രത്യേക വിമാനം കോഴിക്കോട് എത്തി; യാത്രക്കാരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘം; രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റും

സൗദിയിലേക്കുള്ള എല്ലാ രാജ്യാന്തര സര്‍വീസുകളും നിര്‍ത്തലാക്കിയതോടെ, കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ യാത്രക്കാരെയൊന്നും കയറ്റാതെ തിരിച്ചുപോയി. ഞായറാഴ്ച രാവിലെ 11മമണിക്ക് നിരോധനം നിലവില്‍ വന്നു. റിയാദില്‍ നിന്ന് രാവിലെ എട്ടുമണിയോടെ എത്തിയ വിമാനവും ജിദ്ദയില്‍നിന്ന് രാവിലെ 11.25ന് എത്തിയ വിമാനവുമാണ് ഒഴിഞ്ഞ സീറ്റുകളുമായി തിരിച്ചുപോയത്.

Keywords:  India evacuates people from Saudi, Malappuram, News, Trending, Health, Health & Fitness, Air India, Flight, Passengers, Hyderabad, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia