കോവിഡ് വ്യാപനം: ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.04.2021) രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. രാജ്യത്ത് മഹാമാരി നിയന്ത്രണവിധേയമാകുന്നതു വരെ റെംഡിസിവിര്‍ ഇന്‍ജക്ഷനും റെംഡിസിവിറിന്റെ മറ്റു മരുന്നുല്‍പന്നങ്ങളും കയറ്റുമതി ചെയ്യില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനം: ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു
Aster mims 04/11/2022 'കുറച്ച് നാളായി ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് അനുഭവപ്പെടുന്നത്. ഏപ്രില്‍ 11 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 11.08 ലക്ഷം കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്, അത് വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ ഇന്‍ജക്ഷന്റെ ആവശ്യകത വര്‍ധിപ്പിച്ചു. വരും ദിവസങ്ങളില്‍ ഈ ആവശ്യം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.' സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

യുഎസ് കമ്പനിയായ ഗലിയഡ് സയന്‍സസുമായി ഇന്ത്യയിലെ വിവിധ കമ്പനികള്‍ റെംഡിസിവിര്‍ നിര്‍മാണത്തില്‍ താല്‍ക്കാലിക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്, ഇവയെല്ലാം കൂടി 38.80 ലക്ഷം യൂണിറ്റ് മരുന്നാണ് ഒരു മാസം നിര്‍മിക്കുന്നത്. കരാര്‍ പ്രകാരം ഏഴ് ഇന്ത്യന്‍ കമ്പനികളാണ് റെംഡെസിവിര്‍ നിര്‍മിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് റെംഡിസിവിര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മരുന്ന് സംരംഭകരും വിതരണക്കാരും അവരുടെ വിവരങ്ങള്‍ വെബ് സൈറ്റിലൂടെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സംഭരിച്ചു വച്ചിരിക്കുന്ന മരുന്നുകള്‍ പരിശോധിക്കാന്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കരിഞ്ചന്തയും മറ്റ് അഴിമതികളും ഇവിടെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.

കോവിഡിനായുള്ള ദേശീയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രൊടോകോള്‍ ഒരു പരീക്ഷണാത്മക ചികിത്സയായിട്ടാണ് റെംഡെസിവിറിനെ ചികിത്സയുടെ ഭാഗമായി ഉള്‍പെടുത്തിയിരിക്കുന്നത്. കോവിഡു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടിയാണ് റെംഡെസിവര്‍ രോഗികള്‍ക്ക് നല്‍കുന്നത്. ഈ മരുന്നിന് കോവിഡ് രോഗികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് റിപോര്‍ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം കോവിഡിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ലോകാരോഗ്യ സംഘടന കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്ന് റെംഡെസിവിര്‍ നീക്കം ചെയ്തിരുന്നു.

Keywords:  India bans export of Remdesivir drug, injection till Covid situation improves, New Delhi, News, COVID-19, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia