ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നിങ്ങള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്ന ആളാണോ?. എങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് വന്ധ്യതയ്ക്കുളള സാധ്യത കൂടുതലാണ്. ഇറുകിയ വസ്ത്രങ്ങള്‍ ബീജങ്ങളുടെ എണ്ണക്കുറവിന് കാരണമാവുന്നു എന്നാണ് കണ്ടെത്തല്‍.
ഇറുകിയ വസ്ത്രങ്ങള്‍ ശരീരത്തിന് അസ്വസ്ഥതയുണ്ടാവുന്നതു മാത്രമല്ല ബീജങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ തലമുറയിലെ യുവാക്കള്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ക്കു പുറമെ ടൈറ്റ് ജീന്‍സ് ധരിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ജീന്‍സിന്റെ ചൂടും പ്രശ്നമാകുന്നു. പാകമായ കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാവും നല്ലത്. ഇത് ശരീരം ചൂടാവുന്നതു തടയുന്നു. വൃഷണങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ക്ക് അധികം ചൂടിനെ ചെറുത്തുനില്‍ക്കാനാവില്ല.
ഇറുകിയ വസ്ത്രങ്ങള്‍ മാത്രമല്ല ജീവിതരീതിയിലെ പലമാറ്റങ്ങളും വന്ധ്യതയ്ക്ക് കാരണമാവുന്നു. പ്രത്യേകിച്ചും പുരുഷന്മാരില്. മൊബൈല്‍ ഫോണാണ് പുരുഷ വന്ധ്യതയ്ക്ക് കാരണമാവുന്ന വില്ലന്മാരില് പ്രധാനികളിലൊന്ന്. സ്ഥിരമായി മൊബൈല്‍ ഫോണ്‍ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നത് ബീജങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കും. മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന് ബീജങ്ങളെ കൊല്ലുന്നു.
പുകവലിയാണ് അടുത്ത പ്രശ്നം. പുകവലിക്കുന്നവരുടെ ശരീരത്ത് അടിഞ്ഞുകൂടുന്ന നിക്കോട്ടിന്, ടുബാക്കോ എന്നീ വിഷവസ്തുക്കള്‍ ബീജങ്ങളെ നശിപ്പിക്കുന്നു. പുകവലി തുടരുന്നത് വന്ധ്യതയ്ക്കു നേരിട്ടു കാരണമാവുകയാണ്.
ബൈക്കില്‍ അധികസമയം സഞ്ചരിക്കുമ്പോള്‍ അതിന്റെ എഞ്ചിനില്‍ നിന്നുള്ള ചൂടും ബീജങ്ങളെ നശിപ്പിക്കുന്നുണ്ട്. ദീര്‍ഘദൂരം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഇടയ്ക്ക് നിര്‍ത്തി ഇറങ്ങി വിശ്രമിച്ച ശേഷം യാത്ര ചെയ്യുന്നതാവും നല്ലത്. ചൂടുള്ള കാലാവസ്ഥ ബീജങ്ങളെ നശിപ്പിക്കും. ശരീരം അധികം ചൂടാകാതെ നോക്കേണ്ടത് ബീജങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ ശരീരം തണുപ്പിക്കുവാനായി ദിവസവും കുളിക്കുകയും തണുപ്പിച്ച സംഭാരം, ജ്യൂസ് തുടങ്ങിയവ കുടിയ്ക്കുകയും ചെയ്യുന്നത് നല്ലതാണ്.
SUMMARY: A decade earlier, male infertility was blamed in around 20% of cases where couples could not conceive naturally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

