Lupus | പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുന്നുണ്ടോ? അറിയാം മാരകമായ ല്യൂപ്പസ് രോഗം?!

 


ന്യൂഡെൽഹി: (KVARTHA) മസ്തിഷ്കം ഉൾപ്പെടെയുള്ള പല അവയവങ്ങളേയും ബാധിക്കുന്ന കോശജ്വലന രോഗമാണ് ല്യൂപ്പസ്. ഇത് ഒരു സ്വയം പ്രതിരോധരോഗം കൂടിയാണ്. ലക്ഷണങ്ങൾ വളരെ സാധാരണമായതിനാൽ തന്നെ നേരത്തേയുള്ള രോഗനിർണയം പലപ്പോഴും സാധ്യമാകാറില്ല.
  
Lupus | പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുന്നുണ്ടോ? അറിയാം മാരകമായ ല്യൂപ്പസ് രോഗം?!

വിഷാദം, ഭ്രമാത്മകത തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണെന്ന്, യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയും ലണ്ടനിലെ കിംഗ്‌സ് കോളേജും നടത്തിയ പഠനം വ്യക്തമാക്കുന്നു.

രോഗബാധിതരായ 676 പേരെ നിരീക്ഷിച്ചതനുസരിച്ച്, അഞ്ച് രോഗികളിൽ മൂന്ന് പേർക്കും അനുഭവപ്പെടുന്ന ഏറ്റവും സാധാരണമായ ലക്ഷണം, ദുസ്വപ്നം കാണലും, ഉറക്കം തടസ്സപ്പെടലുമാണ്. ലക്ഷണം പ്രകടമാക്കി തുടങ്ങിയാൽ ഒരു വർഷത്തിനകം രോഗം പൂർണാവസ്ഥയിലെത്തും.

ഈ അവസ്ഥ സ്ഥിരമാകുന്നതോടെ ഉറക്കക്കുറവു കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും,അതോടൊപ്പം, മാനസികമായ ആരോഗ്യമില്ലായ്മയും രോഗികളെ തളർത്തി തുടങ്ങുന്നു. വലിയ ഉയരത്തിൽ നിന്നു വീഴുന്നതായും അപകടത്തില്‍ മരണപ്പെടുന്നതുമായുള്ള പേടിപ്പെടുത്തുന്ന സ്വപ്നങ്ങളാണ് കാണുകയെന്നും രോഗികള്‍ പറഞ്ഞതായി ഗവേഷകർ വ്യക്തമാക്കി.

ഉറക്കമില്ലായ്മ ശക്തമായി ബാധിച്ചതിനു ശേഷമാണ് സ്വയം പ്രതിരോധ രോഗമെന്ന നിലയ്ക്കു ശരീരത്തിൽ പലയിടത്തും ചുവന്നു തടിച്ച പാടുകളും മറ്റും കണ്ടുവരുന്നത്. അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഈ അസുഖം ഒരു ചെറിയ തടിപ്പിൽ നിന്നു തുടങ്ങി പരക്കെ ബാധിക്കുന്ന സാഹചര്യവും ഉണ്ട്.

ഓരോരുത്തരുടെയും രോഗപ്രതിരോധ ശേഷിയും, പ്രതിരോധ സ്വഭാവവും അനുസരിച്ച് രോഗാവസ്ഥയില്‍ വ്യത്യാസം വരുന്നുണ്ട്. ആഴ്ചകളോളം അകാരണമായി ഉറക്കം നഷ്ടപ്പെടുന്നുവെങ്കില്‍ തീർച്ചയായും ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്നും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നുമാണ് ഗവേഷകർ പറയുന്നത്.

Keywords: News, News-Malayalam, Health, National, Increase in nightmares, hallucinations during the day may signal onset of lupus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia