മഹാമാരി അവസാനിച്ചിട്ടില്ല, കോവിഡ് കേസുകളുടെ ആഗോള വര്‍ധനവ് മഞ്ഞുമലയുടെ അറ്റംമാത്രമെന്ന് ലോകാരോഗ്യ സംഘടന മേധാവി
Mar 18, 2022, 17:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 18.03.2022) കോവിഡ് കേസുകളുടെ ആഗോള വര്‍ധനവ്, പ്രത്യേകിച്ച് ഏഷ്യയുടെ ചില ഭാഗങ്ങളില്‍ കാണുന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജെനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ മുന്നറിയിപ്പ്.
ആഴ്ചകളോളം കുറഞ്ഞതിന് ശേഷം കേസുകള്‍ വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഓരോ രാജ്യവും വ്യത്യസ്തമായ വെല്ലുവിളികളിലൂടെ കോവിഡ് സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അതിനിടെയാണ് മഹാമാരി അവസാനിച്ചിട്ടില്ലെന്നുള്ള ഗെബ്രിയേസസിന്റെ മുന്നറിയിപ്പ് .
എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു. പ്രതിരോധ കുത്തിവയ്പ്പ്, പരിശോധന, രോഗികള്‍ക്ക് നേരത്തെ പരിചരണം നല്‍കുക, ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിന് പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുക എന്നിങ്ങനെയുള്ള മുന്നറിയിപ്പുകളാണ് ജനീവയിലെ ലോകാരോഗ്യ സംഘടന നല്‍കിയത്.
2022 മാര്‍ച് 13 വരെ, 455 ദശലക്ഷത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ആറ് ദശലക്ഷത്തിലധികം മരണങ്ങളും ആഗോളതലത്തില്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. 10 ബില്യനിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. കേസുകള്‍ വര്‍ധിക്കുമ്പോള്‍ മരണങ്ങളും വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
'തുടര്‍ച്ചയായ പ്രാദേശിക വ്യാപനങ്ങള്‍ പ്രതീക്ഷിക്കാം, പ്രത്യേകിച്ചും രോഗസംക്രമണം തടയുന്നതിനുള്ള നടപടികള്‍ എടുത്തുകളഞ്ഞ പ്രദേശങ്ങളില്‍,' അദ്ദേഹം പറഞ്ഞു. വാക്സിനേഷന്‍ കുറവുള്ള പല രാജ്യങ്ങളിലും ഉയര്‍ന്ന തോതിലുള്ള മരണനിരക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരും വാക്‌സിനുകള്‍ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എല്ലായിടത്തും വാക്സിനേഷന്‍ വിപുലീകരിക്കാന്‍ ഞങ്ങള്‍ രാവും പകലും പ്രവര്‍ത്തിക്കുന്നത് തുടരുകയാണ്. ഈ ആഴ്ച പുറത്തിറക്കിയ കോവിഡ് പ്രതിവാര അവലോകനത്തില്‍ പറയുന്നത്, 2022 ജനുവരി അവസാനം മുതല്‍, മാര്‍ച് ഏഴ് മുതല്‍ 13 വരെയുള്ള ആഴ്ചയില്‍ ആഗോളതലത്തില്‍ കേസുകളുടെ എണ്ണത്തില്‍ സ്ഥിരമായ കുറവുണ്ടായിരുന്നു. ശേഷം പ്രതിവാര കേസുകള്‍ എട്ട് ശതമാനം വര്‍ധിച്ചു.
Keywords: Increase in COVID-19 cases globally 'just tip of the iceberg': WHO chief, New Delhi, News, Health, Health and Fitness, Warning, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

