നരിക്കുനിയിലെ ഭക്ഷ്യവിഷബാധ; മരിച്ച കുട്ടിയുടെ മാതാവും ശാരിരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com 14.11.2021) നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രണ്ടരവയസുകാരന്‍ മുഹമ്മദ് യമീന്റെ മാതാവ് സനാ ഫാത്വിമയെ ശാരിരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിന്‍ മരിച്ചത്.
Aster mims 04/11/2022


നരിക്കുനിയിലെ ഭക്ഷ്യവിഷബാധ; മരിച്ച കുട്ടിയുടെ മാതാവും ശാരിരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍


വ്യാഴാഴ്ച വൈകീട്ടാണ് നരിക്കുനിയില്‍ ബന്ധുവിന്റെ വിവാഹ വീട്ടില്‍ നിന്നും യമീന്‍ ഭക്ഷണം കഴിച്ചത്.  വെള്ളിയാഴ്ച ഉച്ചയോടെ കുട്ടിക്ക് ഛര്‍ദിയും വയറിളക്കവും തുടങ്ങി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുഹമ്മദ് യമിനെ ആദ്യം എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ വൈകീട്ടോടെ ഭക്ഷണത്തില്‍നിന്ന് വിഷബാധയേറ്റുള്ള മരണം സ്ഥിരീകരിക്കുകയായിരുന്നു. 

കുട്ടി വിവാഹസദ്യ കഴിക്കാന്‍ പോയ വീട്ടില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ചടങ്ങിലേക്ക് ഭക്ഷണങ്ങളും പലഹാരങ്ങളുമെത്തിച്ച രണ്ട് ബേകറികളും കുട്ടമ്പൂരിലെ ഒരു ഹോടെലും അധികൃതര്‍ അടപ്പിച്ചു. 

ഇതേ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ബന്ധുക്കളും അയല്‍വാസികളുമായ 10 കുട്ടികള്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചടങ്ങില്‍ നിന്നും ഭക്ഷണം കഴിച്ച മുതിര്‍ന്നവരായ നാല് പേര്‍ക്കും  അസ്വസ്ഥതകളുണ്ടെന്നാണ് വിവരം. 

Keywords:  News, Kerala, State, Kozhikode, Food, Health, Health and Fitness, Death, Mother, Child, Hospital, Incident of two and half year old boy died due to food poisoning in Kozhikode; Mother also admitted in medical college
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia