ഈ സ്‌കൂളില്‍ അനുസരണയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ വേപ്പിന്‍ ജ്യൂസ് കുടിപ്പിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സൂറത്ത്:  (www.kvartha.com 26.08.2016) ഈ സ്‌കൂളില്‍ അനുസരണയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ വേപ്പിന്‍ ജ്യൂസ് കുടിപ്പിക്കും. ഗുജറാത്തിലെ സൂറത്തിലെ അദാജന്‍ പ്രദേശത്തുള്ള വിദ്യാ കുഞ്ജ് സ്‌കൂളിലാണ് ധിക്കാരം കാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ശിക്ഷയായി വേപ്പ് ജ്യൂസ് കുടിപ്പിക്കുന്നത്. കഠിനമായ ശിക്ഷകള്‍ നല്‍കുന്നതിന് പകരമാണ് കയിപ്പു നിറഞ്ഞ ജ്യൂസ് കുടിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചത്.

കുസൃതി കാണിച്ച് ശിക്ഷ ലഭിച്ച കുട്ടികള്‍ ഇനി മേലാല്‍ തെറ്റു ചെയ്യില്ലെന്ന് പറഞ്ഞെങ്കിലും ആരോടും കനിവ് കാണിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാല്ല. ഒറ്റ വലിക്ക് തന്നെ കുട്ടികളെ കൊണ്ട് ജ്യൂസ് കുടിപ്പിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.

കഴിഞ്ഞ 20 ദിവസമായി സ്‌കൂളില്‍ തെറ്റുകാണിക്കുന്നവര്‍ക്ക് ഈ ശിക്ഷയാണ് അധികൃതര്‍ നല്‍കുന്നത്. പ്രൈമറി ക്ലാസുകളിലും സെക്കന്‍ഡറി ക്ലാസുകളിലും ഉള്ളവര്‍ക്കാണ് ഈ ശിക്ഷ നല്‍കുന്നത്. ജ്യൂസിന്റെ കയിപ്പ് കുറയ്ക്കാനായി വെള്ളം അധികമായി ചേര്‍ത്താണ് കുടിക്കാന്‍ നല്‍കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറയുന്നു. ചില കുട്ടികള്‍ തെറ്റു പറ്റിയാല്‍ അത് അംഗീകരിക്കാറുണ്ടെന്നും ജ്യൂസ് കുടിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ നല്ല കുട്ടികളായെന്നും അദ്ദേഹം
ഈ സ്‌കൂളില്‍ അനുസരണയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ വേപ്പിന്‍ ജ്യൂസ് കുടിപ്പിക്കും
കൂട്ടിച്ചേര്‍ത്തു.

വേപ്പിന്‍ ജ്യൂസ് ബാക്ടീരിയയും വൈറസും മൂലമുണ്ടാകുന്ന അസുഖങ്ങളും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. ആരോഗ്യം ഉണ്ടാവുന്ന ഘടകങ്ങള്‍ മാത്രമാണ് വേപ്പ് ജ്യൂസിലുള്ളത്. അതിനാലാണ് കുറച്ച് കയ്പ്പ് നിറഞ്ഞ ആരോഗ്യകരമായ ശിക്ഷാ രീതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

രക്ഷകര്‍ത്താക്കളും സ്‌കൂളിലെ ശിക്ഷാ രീതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വേപ്പ് ജ്യൂസ് കുടിക്കേണ്ടി വരുമെന്ന് കരുതി തന്റെ മകന്‍ ഹോംവര്‍ക്കുകള്‍ നന്നായി ചെയ്തുതുടങ്ങിയെന്ന് ഒരു മാതാവ് സന്തോഷത്തോടെ പറയുകയുണ്ടായി.

Keywords:  In Surat, Schoolstudents made to drink neem juice as punishment,Gujrath, Parents, Principal, Health, Cancer, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia