കോവിഡ്-19; രാജ്യത്ത് മൂന്നുദിവസത്തിനിടെ രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന, 25 ശതമാനവും മത സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നാണെന്ന് കണക്കുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 04.04.2020) മാര്‍ച്ച് 31 ന് ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 1,251 ആയിരുന്നെങ്കില്‍ ഏപ്രില്‍ മൂന്നായപ്പോഴേക്കും അത് 2,547ആയി ഉയര്‍ന്നു. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം മൂന്ന് ദിവസത്തിനിടെ ഇരട്ടിയായാണ് വര്‍ധിച്ചത്. 25 ശതമാനം പേരും നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണെന്നാണ് കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 478 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഒരുദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും കൂടുതലാണ് ഇത്. ഏതാണ്ട് 4,000 പേരാണ് നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തത്.

വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡെല്‍ഹി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, അസ്സം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, കോരളം, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടരില്‍ കൊറോണ സ്ഥിരീകരിച്ചത്.

കോവിഡ്-19; രാജ്യത്ത് മൂന്നുദിവസത്തിനിടെ രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന, 25 ശതമാനവും മത സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നാണെന്ന് കണക്കുകള്‍

വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 647 എണ്ണവും മതസമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്. വ്യാഴാഴ്ച മാത്രം 400 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച മാത്രം സ്ഥിരീകരിച്ച 100 കേസുകളും തബ് ലീഗുമായി ബന്ധപ്പെട്ട ആളുകളിലാണ്. തെലങ്കാനയില്‍ 75, ഉത്തര്‍പ്രദേശില്‍ 40 എന്നിങ്ങനെയാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം.

കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ രോഗബാധിതരുടെ എണ്ണത്തില്‍ പ്രത്യേക കാരണത്താലാണ് വര്‍ധനവുണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ലോക്ക് ഡൗണ്‍, സാമൂഹ്യ അകലം പ്രോത്സാഹിപ്പിക്കല്‍ എന്നിവ നടപ്പിലാക്കി രോഗ വ്യാപനം തടയാന്‍ കഴിഞ്ഞു. ഈ സമയത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇത്രകണ്ട് വര്‍ധനവ് ഉണ്ടായിരുന്നില്ല. പകര്‍ച്ച വ്യാധിയേയാണ് നമ്മള്‍ നേരിടുന്നത്. ഒരാളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുപോലും നമ്മെ പിന്നോട്ടടിക്കും. എല്ലാ പ്രയത്‌നങ്ങളെയും വൃഥാവിലാക്കും- കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

Keywords:  News, National, New Delhi, Corona, Diseased, Health, In 3 days, cases double across India, 25% linked to Tablighi meet
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia