ആവശ്യത്തിന് പി പി ഇ കിറ്റുകളില്ലാത്തതും മാസ്‌ക്ക് ശരിയായി ഉപയോഗിക്കാത്തതും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പിടിപെടാന്‍ കാരണമെന്ന് പഠനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.07.2020) സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പിടിപെടാന്‍ കാരണം അനുയോജ്യമായ പി പി ഇ കിറ്റുകളുടെ കുറവും മാസ്‌ക്കുകള്‍ ശരിയായി ഉപയോഗിക്കാത്തതും ആണെന്ന് ആരോഗ്യവകുപ്പിന്റെ പഠനം. 70 ശതമാനം പേര്‍ക്കും രോഗം പിടിപെട്ടത് ആരില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. മീനാക്ഷിയുടെ നേതൃത്വത്തില്‍ സംസ്ഥാന, ജില്ലാ യൂണിറ്റുകള്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടത് (20%), എറണാകുളം (12%), വയനാട് (12%), ബാക്കിയുള്ള ജില്ലകളില്‍ ഒരു ശതമാനം വീതം പേര്‍ക്കാണ് രോഗം പിടിപെട്ടതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യത്തിന് പി പി ഇ കിറ്റുകളില്ലാത്തതും മാസ്‌ക്ക് ശരിയായി ഉപയോഗിക്കാത്തതും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പിടിപെടാന്‍ കാരണമെന്ന് പഠനം

ജൂലായ് 20 വരെ സംസ്ഥാനത്ത് 267 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 62.55% പേര്‍ക്കും കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നാണ് രോഗം പിടിപെട്ടത്. രോഗികളെ നേരിട്ട് പരിചരിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും 41 ശതമാനം മാത്രമാണ്. 22 ശതമാനം പേര്‍ക്ക് രോഗീ പരിചരണത്തിലൂടെയാണ് കോവിഡ് പോസിറ്റീവായത്. ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള 23 ശതമാനം പേര്‍ക്കും രോഗം പിടിപെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ശതമാനം 41 അണെങ്കിലും ഇത് തരംതിരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് 18 ശതമാനവും നഴ്‌സുമാര്‍ക്ക് 23 ശതമാനവുമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 100 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റയിനിലാണ്. ശസ്ത്രക്രീയ നടത്തിയ രോഗിയില്‍ നിന്ന് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും അവരില്‍ നിന്ന് മറ്റുള്ളവര്‍ക്കും പടരുകയായിരുന്നു. ശസ്ത്രക്രീയയ്ക്ക് മുന്‍പ് പരിശോധന നടത്തിയപ്പോള്‍ രോഗിക്ക് നെഗറ്റീവായിരുന്നു. അതിന് ശേഷം നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവായത്. ഇതോടെ കോവിഡ് ഒഴികെയുള്ള ഒ പി തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് ഹൗസ് സര്‍ജ്ജന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യആശുപത്രികള്‍ ഉള്‍പ്പെടെ കോവിഡ് രോഗികളെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് കാരണം രോഗികളുടെ എണ്ണം കൂടുകയാണ്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് രോഗം പിടിപെട്ടത് ഗര്‍ഭിണിയില്‍ നിന്നാണ്. ഇതോടെ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ക്കെല്ലാം കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

Keywords:  Improper use of masks, lack of PPE kits etc are the major reasons for health care workers contracting COVID19, COVID, PPE kits, Surgery, Health care staff, Doctors, Nurses, Report, Public Health Wing, Trivandrum, Ernakulam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia