സാധാരണക്കാര്‍ക്ക് താങ്ങാനാകുമോ? ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്‌സിന്റെ വില കേട്ടാല്‍ ഞെട്ടും; ഒരു ഡോസിന് 995.40 രൂപ
May 14, 2021, 14:24 IST
ന്യൂഡെല്‍ഹി: (www.kvartha.com 14.05.2021) ഇറക്കുമതി ചെയ്ത റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് Vന്റെ വില നിശ്ചയിച്ചു. ഒരു ഡോസിന് ഇന്ത്യയില്‍ 995.40 രൂപ വില ഈടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറടറി അറിയിച്ചു. ഇന്ത്യയില്‍ വാക്സിന്‍ ഉല്പാദിപ്പിക്കുന്നത് ഡോ. റെഡ്ഡീസ് ലാബോറടറീസാണ്. മെയ് ഒന്നിനാണ് സ്പുട്നിക് Vന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. വരും മാസങ്ങളില്‍ കൂടുതല്‍ ഡോസെത്തും.

കോവിഡ് 19 നെതിരെ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്നിക്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്സിനാണ് ഇത്. ഏതായാലും സാധാരണക്കാര്‍ക്കൊന്നും ഈ വില താങ്ങാനാവില്ല. അഞ്ചുശതമാനം ജിഎസ്ടിയും ഇറക്കുമതി ചെയ്ത ഡോസുകളുടെ വിലയില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്നിക്കിന്റെ വില കുറവായിരിക്കും. അടുത്ത ആഴ്ചമുതല്‍ വാക്സിന്‍ വിപണിയില്‍ ലഭ്യമാകും. അതേസമയം ഇന്ത്യന്‍ നിര്‍മാണ പങ്കാളികളും വാക്സിന്‍ വിതരണം ആരംഭിക്കും.
വിവിധ സംസ്ഥാനങ്ങളില്‍ വാക്സിന്‍ ക്ഷാമം റിപോര്‍ട് ചെയ്തിരുന്നതിനാല്‍ വാക്സിനേഷനായി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്നിക്കിന്. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്സിനാണ് സ്പുട്നിക് V. വാക്സിന്‍ പൗഡര്‍ രൂപത്തിലും ദ്രാവകരൂപത്തിലും ലഭ്യമാണ്.
Keywords: Imported Sputnik V Covid vaccine to cost ₹995, Made in India shots may be cheaper, New Delhi, News, Health, Health and Fitness, GST, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.