ഡോക്ടര്‍മാരെ മര്‍ദിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്ന് ഐ എം എ; നടപടിയുണ്ടായില്ലെങ്കില്‍ വാക്‌സിനേഷന്‍ അടക്കമുളവ നിര്‍ത്തി വെയ്ക്കുമെന്ന് മുന്നറിയിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.08.2021) ഡോക്ടര്‍മാരെ മര്‍ദിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ ഐ എം എ രംഗത്ത്. മന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്ന് പറഞ്ഞ സംഘടന നടപടിയുണ്ടായില്ലെങ്കില്‍ വാക്‌സിനേഷന്‍ അടക്കമുളവ നിര്‍ത്തി വെയ്ക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
Aster mims 04/11/2022

ഡോക്ടര്‍മാരെ മര്‍ദിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്ന് ഐ എം എ; നടപടിയുണ്ടായില്ലെങ്കില്‍ വാക്‌സിനേഷന്‍ അടക്കമുളവ നിര്‍ത്തി വെയ്ക്കുമെന്ന് മുന്നറിയിപ്പ്

അക്രമണങ്ങള്‍ എല്ലാം നടന്നത് ഈ ആരോഗ്യമന്ത്രിയുടെ കാലത്ത് തന്നെ. മന്ത്രിയെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ ബോധിപ്പിച്ചതാണെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സകറിയാസ് പറഞ്ഞു.
ആറിടങ്ങളിലാണ് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങളുണ്ടായതെന്നാണ് ഐഎംഎ പറയുന്നത്. ഇതെല്ലാം സംഭവിച്ചത് വീണാ ജോര്‍ജ് മന്ത്രിയായിരിക്കുമ്പോഴാണ്.

എന്നിട്ട് ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ശരിയായില്ലെന്നും ഐഎംഎ വിമര്‍ശിച്ചു. രണ്ടു തവണ ആരോഗ്യ മന്ത്രിയേയും ഒരു തവണ മുഖ്യമന്ത്രിയേയും നേരിട്ടു കണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് വലിയ അലംഭാവം കാണിക്കുകയാണെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

സേവനം നടത്തുകയും തല്ല് വാങ്ങിക്കുകയുമല്ല ഈ കാലഘട്ടത്തില്‍ ഒരു ഡോക്ടര്‍ക്ക് ലഭിക്കേണ്ട നീതി. ആരും അംഗീകാരം തരേണ്ടതില്ല. ഉപ്രദിക്കാതിരുന്നാല്‍ മതി. സംരക്ഷണം നല്‍കാന്‍ സര്‍കാരിന് പറ്റുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി നോക്കേണ്ടി വരുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ പറഞ്ഞു.

അതിനിടെ ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയ മന്ത്രി വീണാജോര്‍ജ് സംഭവം വിവാദമായതോടെ അത് തിരുത്തി. തിരുത്തിയ മറുപടി മന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് തിരുത്തലിലുള്ളത്. മറ്റുവിശദാംശങ്ങളൊന്നും മന്ത്രിയുടെ പുതിയ മറുപടിയില്‍ ഇല്ല.

സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി വാക്കാല്‍ തിരുത്തിയിരുന്നു. മറുപടി തയാറാക്കിയപ്പോള്‍ ആശയക്കുഴപ്പമുണ്ടായെന്നായിരുന്നു വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്പീകെര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച തിരുത്തിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചത്.

Keywords:  IMA against Health Minister, Thiruvananthapuram, News, Health, Health and Fitness, Health Minister, Warning, Attack, Govt-Doctors, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia