Sensor Developed | സ്‌കീസോഫ്രീനിയ, പാര്‍കിന്‍സന്‍സ് തുടങ്ങിയ ന്യൂറോളജികല്‍ രോഗങ്ങളെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചെടുത്തതായി ഐഐടി റൂര്‍കിയിലെ ശാസ്ത്രജ്ഞര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) സ്‌കീസോഫ്രീനിയ, പാര്‍കിന്‍സന്‍സ് തുടങ്ങിയ ന്യൂറോളജികല്‍ രോഗങ്ങളെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിന് ഐഐടി റൂര്‍കിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ഡോപാമൈന്‍ സെന്‍സര്‍ വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ടു.

ഒരു വ്യക്തിക്ക് ഈ അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍, തലച്ചോറിലെ ഡോപാമിന്‍ എന്ന രാസവസ്തുവിന്റെ അളവ് മാറുകയും ഡോപാമൈന്‍ അളവ് മനസിലാക്കുന്നതിലൂടെ സെന്‍സര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്‌കീസോഫ്രീനിയ, പാര്‍കിന്‍സന്‍സ് രോഗം തുടങ്ങിയ ന്യൂറോളജികല്‍ ഡിസോര്‍ഡറുകളുടെ സാധ്യത കണ്ടെത്തുന്നതിലൂടെ നമ്മുടെ മസ്തിഷ്‌കത്തിലെ ഈ രാസവസ്തുവിന്റെ അളവിലുള്ള ചെറിയ മാറ്റം പോലും ഇതിന് കണ്ടെത്താനാകുമന്നാണ് വാദം.

ഈ രോഗങ്ങളില്‍ ഭൂരിഭാഗവും പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍, നേരത്തെയുള്ള കണ്ടെത്തല്‍ രോഗത്തിന്റെ പുരോഗതി നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാര്യത്തില്‍, ഐഐടി റൂര്‍കിയില്‍ വികസിപ്പിച്ച സെന്‍സറിന് മെഡികല്‍ മേഖലയില്‍ കാര്യമായ പങ്ക് വഹിക്കാന്‍ കഴിയും.

'ഇത്തരമൊരു സുപ്രധാന പ്രശ്നം പരിഹരിക്കുന്നതിന് പ്രയത്നിക്കുകയും നമ്മുടെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ ബാധിക്കുന്ന മാനസികരോഗങ്ങള്‍ കണ്ടെത്തുന്നതിന് സംഭാവനകള്‍ നല്‍കിയതിനും ഗവേഷണ സംഘത്തെ ഞാന്‍ അഭിനന്ദിക്കുന്നു.' ഐഐടി റൂര്‍കി ഡയറക്ടര്‍ പ്രൊഫ. അജിത് കെ ചതുര്‍വേദി പറഞ്ഞു,

ഈ സെന്‍സറുകള്‍ നിര്‍മിക്കുന്നതിനായി ഐഐടി റൂര്‍കി സംഘം ഗ്രാഫീന്‍ ക്വാണ്ടം ഡോട് എന്ന പദാര്‍ഥം സള്‍ഫറും ബോറോനും കലര്‍ത്തി ഉപയോഗിച്ചു. വളരെ ചെറിയ അളവിലുള്ള ഡോപാമൈനിന്റെ സാന്നിധ്യത്തില്‍, ഈ സെന്‍സര്‍ പ്രകാശ തീവ്രത മാറ്റുന്നു, അത് എളുപ്പത്തില്‍ അളക്കാന്‍ കഴിയും, അങ്ങനെ തലച്ചോറിലെ ഡോപാമൈനിന്റെ അളവ് കണക്കാക്കുന്നു.

ഗവേഷണത്തിന് നേതൃത്വം നല്‍കിയത് ഫിസിക്‌സ് ഡിപാര്‍ട്‌മെന്റ് പ്രൊഫ. സൗമിത്ര ശതപതിയാണ്. ഡോ. മനീഷ ചാറ്റര്‍ജി, ബയോസയന്‍സ് ആന്‍ഡ് ബയോ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫ. പാര്‍ഥ റോയ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. 

Sensor Developed | സ്‌കീസോഫ്രീനിയ, പാര്‍കിന്‍സന്‍സ് തുടങ്ങിയ ന്യൂറോളജികല്‍ രോഗങ്ങളെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചെടുത്തതായി ഐഐടി റൂര്‍കിയിലെ ശാസ്ത്രജ്ഞര്‍


പ്രതുല്‍ നാഥ്, അന്‍ഷു കുമാര്‍, വിശാല്‍ കുമാര്‍, ഫിസിക്സ് വിഭാഗം: സച്ചിന്‍ കാഡിയന്‍, പ്രൊഫ. ഗൗരവ് മണിക്, ഡിപാര്‍ട്‌മെന്റ് ഓഫ് പോളിമര്‍ ആന്‍ഡ് പ്രോസസ് എന്‍ജിനീയറിംഗ്, എല്ലാവരും ഐഐടി റൂര്‍കിയില്‍ നിന്നുള്ളവരാണ്.

'ഞങ്ങളുടെ ഇപ്പോഴത്തെ പഠനം യഥാര്‍ഥ സാംപിളുകളിലെ ഡോപാമൈനിന്റെ അളവ് കണ്ടെത്തുന്നതിന് അനുയോജ്യമായ ഒരു പോയിന്റ്-ഓഫ്-കെയര്‍ ഉപകരണം രൂപകല്‍പന ചെയ്യുന്നതിനുള്ള സാധ്യത തുറക്കുന്നു,'- പ്രൊഫ. സൗമിത്ര ശതപതി പറഞ്ഞു.

ഈ കണ്ടെത്തലുകള്‍ അടുത്തിടെ പ്രശസ്തമായ നേചര്‍ സയന്റിഫിക് റിപോര്‍ടില്‍ പ്രസിദ്ധീകരിച്ചു.

Keywords: News,National,India,New Delhi,Rurkie IIT,Top-Headlines,Health,diseased, IIT Roorkee develops sensor to detect neurological diseases like schizophrenia and Parkinson's at an early stage

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script