Monkey Rescued | ഗുരുതരമായി പരുക്കേറ്റ് വീടിനുള്ളില്‍ അഭയം പ്രാപിച്ച വാനരന് വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലില്‍ പുതുജീവന്‍
Sep 13, 2022, 12:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) ആരുടെയോ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് വീടിനുള്ളില്‍ അഭയം പ്രാപിച്ച വാനരന് വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലില്‍ പുതുജീവന്‍. തിങ്കളാഴ്ച രാത്രിയോടെയാണ് കൈകാലുകള്‍ക്ക് ഗുരുതര മുറിവുമായ് ഒന്‍പത് വയസ് പ്രായമുള്ള വാനരന് വീടിനുള്ളില്‍ പ്രവേശിച്ചത്.
രാമക്കല്‍മേട് മരുതുങ്കല്‍ വിജയന്റെ വീട്ടിലാണ് കുരങ്ങനെ കണ്ടെത്തിയത്. വീടിനുള്ളിലെ വര്‍ക് ഏരിയയിലാണ് കുരങ്ങനെ വീട്ടുടമസ്ഥന് കണ്ടത്. പരുക്ക് മാരകമായതിനാല്‍ ദയനീയമായി കരയുന്ന വാനരനെ കണ്ട് ആദ്യം ഭയന്നെങ്കിലും അയല്‍വാസിയായ അജികുളത്തിങ്കലിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുമളി റേഞ്ച് ഓഫീസറെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആര്‍ആര്‍ ടി ടീമിനെ വിവരം ധരിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് പീരുമേട് നിന്നുള്ള വനംവകുപ്പിന്റെ റാപിഡ് റസ്പോണ്‍സ് സംഘം രാത്രി 11 മണിയോടെ സ്ഥലത്തെത്തുകയും അവശനിലയില്‍ ദയനീയമായി കരഞ്ഞു കൊണ്ടിരുന്ന വാനരനെ കൂട്ടിനുള്ളിലുമാക്കി. പിന്നാലെ തേക്കടി ഫോറസ്റ്റ് വിഭാഗത്തിന്റെ മൃഗ ഡോക്ടറുടെ അടുത്ത് രാത്രിയില്‍ തന്നെയെത്തിച്ച് അടിയന്തിര ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
റാപിഡ് റസ്പോണ്‍സ് സംഘം സമയോചിതമായ ഇടപെടലിലൂടെ കുരങ്ങനെ രക്ഷിക്കുകയായിരുന്നു. വാനരന്റെ അവസ്ഥയില്‍ പുരോഗതിയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

