African Swine Fever | ഇടുക്കിയില്‍ ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി; രോഗം സ്ഥിരീകരിച്ച മേഖലകളില്‍ മൃഗസംരക്ഷണ വകുപ്പ് സന്ദര്‍ശനം നടത്തും
Nov 11, 2022, 11:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) ജില്ലയില്‍ ആശങ്കയുയര്‍ത്തി ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗം റിപോര്‍ട് ചെയ്തിരിക്കുന്ന തൊടുപുഴ കരിമണ്ണൂര്‍ ചാലാശ്ശേരിയില്‍, മൃഗസംരക്ഷണ വകുപ്പ് സന്ദര്‍ശനം നടത്തും.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പരിസരപ്രദേശങ്ങളിലേക്ക് പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പെടുത്തി. രോഗം മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗം ബാധിച്ച ഇടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, രോഗം സ്ഥിരീകരിച്ച ഫാമിലേയും ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗബാധിത പ്രദേശങ്ങളിലേയും പന്നികളെ ദയാവധത്തിന് വിധേയമാക്കാനും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും നല്‍കാന്‍ തീരുമാനിച്ചു. രോഗ വ്യാപനം തടയാന്‍ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
Keywords: News,Kerala,State,Idukki,Top-Headlines,Animals,Health,Health & Fitness,Disease, Kills, Idukki: African swine fever confirmed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

