ഐ സി എം ആറിന്റെ ഡ്രോണ്‍ അധിഷ്ഠിത വാക്‌സിന്‍ വിതരണ സംരംഭം ഐ-ഡ്രോണിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു
Oct 4, 2021, 19:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 04.10.2021) ഐ സി എം ആറിന്റെ ഡ്രോണ്‍ അധിഷ്ഠിത വാക്‌സിന്‍ വിതരണ സംരംഭം ഐ-ഡ്രോണ്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു. ആരോഗ്യമേഖലയില്‍ 'അന്ത്യോദയ' എന്ന ആശയത്തോടുള്ള കേന്ദ്രസര്‍കാരിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഒരു സുപ്രധാന പരിപാടിയില്‍, രാജ്യത്തെ അവസാനത്തെ പൗരനും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യമിട്ട് ഐസിഎംആറിന്റെ ഡ്രോണ്‍ റെസ്‌പോണ്‍സ് ആന്‍ഡ് ഔട് റീച് ഇന്‍ നോര്‍ത് ഈസ്റ്റ് സംരഭത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു. ജീവന്‍ രക്ഷാ വാക്‌സിനുകള്‍ എല്ലാ പൗരന്മാര്‍ക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു സവിശേഷ വിതരണ സംവിധാനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാര്‍ശനിക നേതൃത്വത്തിന് നന്ദി അറിയിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു, 'അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം വളരെ വേഗം പുരോഗമിക്കുകയാണ്. സാങ്കേതികവിദ്യ ജീവിതം എങ്ങനെ സുഗമമാക്കുന്നുവെന്നും സാമൂഹിക പരിവര്‍ത്തനം സാധ്യമാക്കുന്നുവെന്നും കാണിച്ചുതന്ന ചരിത്ര ദിനമാണ് ഇന്ന്. '
ഈ നൂതന നടപടിയില്‍ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു, ദക്ഷിണേഷ്യയില്‍ ഇതാദ്യമായാണ് കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ 'മെയ്ക് ഇന്‍ ഇന്‍ഡ്യ' ഡ്രോണ്‍ ഉപയോഗിക്കുന്നത്. മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ലോക് തക് തടാകത്തിലെ കരംഗ് ദ്വീപിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍, 15 കിലോമീറ്റര്‍ വ്യോമദൂരം 12-15 മിനിറ്റിനുള്ളില്‍ താണ്ടിയാണ് ഡ്രോണ്‍ കോവിഡ് വാക്‌സിന്‍ എത്തിച്ചത്. ഈ സ്ഥലങ്ങള്‍ തമ്മിലുള്ള കരമാര്‍ഗമുള്ള ദൂരം 26 കിലോമീറ്ററാണ്. ഉദ്ഘാടന ദിവസം 10 ഗുണഭോക്താക്കള്‍ക്ക് ആദ്യ ഡോസും എട്ടു പേര്‍ക്ക് രണ്ടാമത്തെ ഡോസും ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
'ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളുടെ കേന്ദ്രമാണ് ഇന്‍ഡ്യ. വിദൂര പ്രദേശങ്ങളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാം. പ്രധാനപ്പെട്ട ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിനും രക്ത സാമ്പിളുകള്‍ ശേഖരിക്കുന്നതിനും നമുക്ക് ഡ്രോണുകള്‍ ഉപയോഗിക്കാം. നിര്‍ണായക സാഹചര്യങ്ങളില്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം'.
ഇന്‍ഡ്യയിലെ പ്രയാസമേറിയതും എത്തിച്ചേരാനാകാത്തതുമായ ഭൂപ്രദേശങ്ങളില്‍ വാക്‌സിന്‍ വിതരണം സുഗമമാക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ 'കോവിഡ് -19 പ്രതിരോധ കുത്തിവയ്പ് യജ്ഞം സകല പ്രതീക്ഷകളെയും മറികടന്ന് മുന്നേറുകയാണ്. സാധ്യമായ ഏറ്റവും ഉയര്‍ന്ന എണ്ണത്തില്‍ പ്രതിരോധ കുത്തിവയ്പ് നടത്താന്‍ ഈ സംരംഭം കൂടുതല്‍ സഹായകമാകുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.
ദേശീയ പദ്ധതികളില്‍ ഇത്തരം ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നത് കഴിയുന്നത്ര വേഗത്തില്‍ മറ്റ് വാക്‌സിനുകളും മെഡികല്‍ സാമഗ്രികളും എത്തിക്കാനും സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിന്‍ വിതരണം പുരോഗമിക്കുമ്പോഴും, ഇന്‍ഡ്യയിലെ പ്രയാസമേറിയതും എത്തിച്ചേരാനാകാത്തതുമായ ഭൂപ്രദേശങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുകയെന്നത് ഇപ്പോഴും ഒരു വെല്ലുവിളിയാണ്.

ഈ വെല്ലുവിളികളെ മറികടന്ന് വിദൂര പ്രദേശങ്ങളിലേക്ക് ആളില്ലാ വിമാനങ്ങള്‍ / ഡ്രോണുകള്‍ വിന്യസിക്കാന്‍ കഴിയും വിധമാണ് ഐ-ഡ്രോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡ്രോണ്‍ അധിഷ്ഠിത വിതരണ പദ്ധതിക്ക് മണിപ്പൂരിലും നാഗാലാന്‍ഡിലും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിലും നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്.
Keywords: ICMR’s drone-based vaccine delivery model launched, New Delhi, News, Health, Health and Fitness, Minister, Inauguration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.