ഒമിക്രോണ്‍ പരിശോധനക്ക് പുതിയ ആര്‍ടിപിസിആര്‍ കിറ്റ്; 4 മണിക്കൂറിനുള്ളില്‍ ഫലം അറിയാമെന്ന് ഐ സി എം ആര്
Jan 5, 2022, 18:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 05.01.2022) ഒമിക്രോണ്‍ പരിശോധനക്ക് പുതിയ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചതായി ഐസിഎംആര്‍ അറിയിച്ചു. നാല് മണിക്കൂറിനുള്ളില്‍ ഫലം അറിയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത്. രാജ്യത്ത് പ്രതിദിന കേസുകളിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നുവെന്ന് ആരോഗ്യ മന്ത്രാലയം തന്നെ സമ്മതിക്കുന്നു.
രോഗികളുടെ നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ നിരീക്ഷിച്ചാല്‍ മതിയാകും, എന്നാല്‍ മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗികള്‍ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷമേ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാവൂ എന്നാണ് നിര്‍ദേശം. ഇതിനിടയിലും കൗമാരക്കാരിലെ വാക്സിനേഷന് നല്ല രീതിയില്‍ മുന്പോട്ട് പോകുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
കരുതല്‍ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സിന് തന്നെ നല്‍കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവാക്സിന് സ്വീകരിച്ചവര്‍ക്ക് കോവാക്സീനും, കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കോവിഷീല്‍ഡും തന്നെ കരുതല്‍ ഡോസായി നല്‍കും.
മഹാരാഷ്ട്ര, ബെന്ഗാള്, കേരളം, ഡെല്‍ഹി, കര്‍ണാടക, തമിഴ്നാട്, ജര്‍ഖണ്ഡ്, ഗുജറാത് എന്നിവിടങ്ങളില്‍ കോവിഡിന്റെ നില ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ രാജ്യത്തെ 28 ജില്ലകളില്‍ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 43 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ശതമാനത്തിനുള്ളിലാണ്. കഴിഞ്ഞ ദിവസം മാത്രം കോവിഡ് രോഗികളുടെ എണ്ണത്തില്‍ 56 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
Keywords: ICMR approves India-made kit to detect Omicron, New Delhi, News, COVID-19, Patient, Technology, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

