താന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നു, അതാണ് തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നതെന്നും ബി ജെ പി എം പി പ്രജ്ഞാ സിങ് ഠാകൂര്‍

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com 17.05.2021) താന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും അതാണ് തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നതെന്നും ഭോപാലിലെ ബിജെപി എംപി പ്രജ്ഞാ സിങ് ഠാകൂര്‍. ഗോമൂത്രത്തിന് കോവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാന്‍ സാധിക്കുമെന്നും പ്രജ്ഞ പറഞ്ഞു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കെയാണ് ബിജെപി എംപിയുടെ ഈ പ്രസ്താവന.

താന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നു, അതാണ് തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നതെന്നും ബി ജെ പി എം പി പ്രജ്ഞാ സിങ് ഠാകൂര്‍
Aster_MIMS
'ഒരു തദ്ദേശീയ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കുന്നുണ്ടെങ്കില്‍ അത് കോവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ സുഖപ്പെടുത്തും. ഞാന്‍ എല്ലാ ദിവസവും പശുമൂത്രം കുടിക്കുന്നു. അതിനാല്‍ ഇപ്പോള്‍ എനിക്ക് കൊറോണയ്ക്കെതിരെ ഒരു മരുന്നും കഴിക്കേണ്ടതില്ല. എനിക്ക് കൊറോണ ഇല്ല' ഒരു പാര്‍ടി പരിപാടിക്കിടെ പ്രജ്ഞാ സിങ് പറഞ്ഞു.

ഗോമൂത്രം ജീവന്‍രക്ഷാ മരുന്നാണെന്നും അവര്‍ പറയുന്നു. പശുമൂത്രവും മറ്റു പശു ഉത്പന്നങ്ങളുമാണ് തന്റെ ക്യാന്‍സറിനെ സുഖപ്പെടുത്തിയതെന്ന് രണ്ടു വര്‍ഷം മുമ്പ് പ്രജ്ഞാ സിങ് അവകാശപ്പെട്ടിരുന്നു.

അതേ സമയം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോവിഡ് ലക്ഷണങ്ങളോടെ പ്രജ്ഞാ സിങ് ഠാകൂറിനെ ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Keywords:  'I Drink Cow Urine Every Day, So Don't Have Covid': BJP MP Pragya Thakur, Madhya pradesh, News, BJP, Minister, Protection, Health, Health and Fitness, National.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia