ആ മരുന്ന് അത്ര നല്ല പുള്ളിയല്ല: സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും
Apr 19, 2020, 13:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 19.04.2020) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ബന്ധം കാരണം ഇന്ത്യ നിരവധി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച ഹൈഡ്രോക്സി ക്ലോറിക്വീന്‍ അത്ര നല്ല പുള്ളിയല്ലെന്നു ആരോഗ്യ വകുപ്പ്. 'നൂറിലൊരാള്‍ക്ക് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ശരീരം കറുത്തു പോകുന്നതാണ് പ്രധാന പാര്‍ശ്വഫലങ്ങളിലൊന്ന്. ഇതുകൂടാതെ കാഴ്ചശക്തിയെയും ബാധിക്കുന്നു.
ചുവപ്പും നീലയും തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇതിന്റെ പ്രധാന ന്യൂനതകളിലൊന്ന്. യഥാര്‍ത്ഥത്തില്‍ ഇത് ആമവാതത്തിനാണ് അലോപ്പതി ചികിത്സക്കാര് കൊടുക്കുന്നത് . മലേറിയക്ക് ഈ മരുന്ന് ഫലപ്രദമല്ലെന്നും ഈ രംഗത്ത് പഠനം നടത്തുന്ന ഡോ. കെ പ്രദീപ് കുമാര്‍ എം ഡി പറഞ്ഞു.
കൊവിഡ് 19നെ പ്രതിരോധിക്കാനായി അമേരിക്കയിലടക്കം ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഉപയോഗിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മറ്റു പാര്‍ശ്വഫലങ്ങള്‍ സംഭവിക്കുന്നതായി ഐ സി എം ആര് പഠനവും പുറത്തുവന്നിട്ടുണ്ട്.
ഉദരസംബന്ധിയായ പ്രശ്നങ്ങള്‍, ഛര്‍ദി, രക്തത്തില്‍ ഗ്ലൂക്കോസ് അംശത്തിന്റെ സാരമായ അഭാവം തുടങ്ങിയ പ്രശ്നങ്ങള്‍ പ്രകടമാവുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൈഡ്രോക്സി ക്ലോറിക്വിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. ഏകദേശം 35 വയസ് പ്രായമുള്ളവര്‍ ഈ മരുന്ന് കഴിക്കുമ്പോള്‍, 10 ശതമാനം ആളുകള്‍ക്ക് അടിവയറ്റില്‍ വേദനയും ആറ് ശതമാനം ആളുകള്‍ക്ക് ഛര്‍ദിയും 1.3 ശതമാനം ആളുകള്‍ക്ക് ഹൈപ്പോഗ്ലൈസീമിയ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ സി എം ആറിലെ എപ്പിഡമോളജി, കമ്യൂണിക്കബിള്‍ ഡിസീസ് ഹെഡ് ഡോ. ആര് ആര് ഗംഗ കേദ്ഖരും ചുണ്ടിക്കാട്ടി.
ഈ പ്രശ്നങ്ങള്‍ കാണിക്കുന്ന 22 ശതമാനം ആളുകള്‍ക്കും പ്രമേഹം പോലുള്ള പ്രശ്നങ്ങളുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഫലപ്രദമാണോ എന്നറിയാന്‍ മറ്റൊരു പഠനം കൂടി ഐ സി എം ആര് നടത്തുന്നുണ്ട്. ഇതിന്റെ ഫലം പുറത്തു വന്നാല്‍ മാത്രമേ കൊവിഡ് പ്രതിരോധ മരുന്നുകളെ കുറിച്ചുള്ള ശരിയായ ചിത്രം വ്യക്തമാവുകയുള്ളൂ.

Keywords: Hydroxychloroquine is not a good to health, Kannur, News, Health, Health & Fitness, Tablet, Export, America, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.