പ്രസവ ശസ്ത്രക്രിയയിലെ പിഴവ്; ഈ ആശുപത്രിയില്‍ പ്രസവത്തിനിടയില്‍ മരിച്ചത് അഞ്ച് അമ്മമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 07.02.2017) ഹൈദരാബാദിലെ നിലോഫര്‍ ആശുപത്രിയില്‍ ഒരാഴ്ചയ്ക്കിടെ പ്രസവത്തിനിടയില്‍ മരിച്ചത് അഞ്ച് അമ്മമാര്‍. കടുത്ത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിസേറിയന് വിധേയരാവരാണ് മരിച്ചത്. ജനുവരി 28നും ഫെബ്രുവരി 4നും ഇടയിലാണ് അഞ്ച് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. അതേസമയം ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

ആരോഗ്യമന്ത്രി ഡോ. ലക്ഷ്മണ്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആശുപത്രിയില്‍ എത്തി സ്ഥിതി വിലയിരുത്തുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു. മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം അണുബാധ ഉണ്ടാവാനുള്ള സാധ്യത, മരുന്നുകളുടെ ഗുണമേന്മ, രക്തസാമ്പിളുകളുടെ പരിശോധന, ഓപ്പറേഷന്‍ തിയറ്ററുകളുടെ ശുചിത്വം എന്നിവ പരിശോധിക്കും.

 പ്രസവ ശസ്ത്രക്രിയയിലെ പിഴവ്; ഈ ആശുപത്രിയില്‍ പ്രസവത്തിനിടയില്‍ മരിച്ചത് അഞ്ച് അമ്മമാര്‍

അതേസമയം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ, മരിച്ച സ്ത്രീകളുടെ ബന്ധുക്കള്‍ തങ്ങള്‍ക്ക് പുറത്ത് നിന്ന് രക്തം വാങ്ങേണ്ടി വന്നതായി ആരോപിച്ചു. എന്നാല്‍ ആവശ്യത്തിന് രക്തം ആശുപത്രിയില്‍ തന്നെ ഉണ്ടെന്നാണ് ഡയറക്ടറുടെ വാദം.

Also Read:
ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടേയും മക്കളുടേയും സ്വര്‍ണം കൊള്ളയടിച്ചു; രണ്ടു വീടുകളില്‍ കവര്‍ച്ചാശ്രമം

Keywords: Hyderabad: 5 mothers die while delivering babies at Niloufer hospital, Treatment, Allegation, Health Minister, Investigates, Doctor, News, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia