പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള ആ ഭാര്യയുടെ അവസാന ശ്രമവും വിഫലം; ചുംബനത്തിലൂടെ പ്രിയതമ പകര്‍ന്ന് നല്‍കിയ അവസാന ശ്വാസവുമെടുത്ത് ആ ഹൃദയം നിലച്ചു, ചിത്രം വൈറല്‍
Apr 26, 2021, 12:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആഗ്ര: (www.kvartha.com 26.04.2021) രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ പേടിച്ച് അകലെ നിന്നുള്ള കാഴ്ചയെ പോലും ഭയക്കുകയും സഹായിക്കാനാവാത്ത സാധാരണക്കാരുടെ നിസഹായതയുമാണ്. ഈ കെട്ട കാലഘട്ടത്തില്‍ അത്തരത്തില്‍ ഒരു ചിത്രമാണ് പുറത്തു വരുന്നത്. പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള ആ ഭാര്യയുടെ അവസാന ശ്രമമായി ചുംബനത്തിലൂടെ പ്രാണവായു നല്‍കിയെങ്കിലും ആ ഹൃദയം അല്പസമയത്തിനകം നിലച്ചു.
കോവിഡ് ബാധിച്ച് ശ്വാസം കിട്ടാതെ മരണത്തോട് മല്ലിടുന്ന പ്രിയപ്പെട്ടവനെയും കൊണ്ട് ആഗ്ര എസ് എന്‍ എം മെഡികല്‍ കോളജ് ആശുപത്രിയിലേക്കോടിയെങ്കിലും ഓക്‌സിജന്‍ ക്ഷാമം മൂലം ആ മനുഷ്യനെ മുറ്റത്ത് തന്നെ നിര്‍ത്തുകയായിരുന്നു. പക്ഷെ ആരൊക്കെ പുറത്ത് നിര്‍ത്തിയാലും പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള ആ ഭാര്യയുടെ അവസാന ശ്രമമായിരുന്നു ഇത്. എന്നാല്‍ പ്രിയതമ പകര്‍ന്ന് നല്‍കിയ അവസാന ശ്വാസവുമെടുത്ത്, ആ മടിയില്‍ കിടന്ന്, ആ ഹൃദയം നിലച്ചു.
ഒക്‌സിജന്‍ ലഭിക്കാതെ മരിച്ച് വീണവരുടെ ഭീകര വാര്‍ത്തയാണ് ഉത്തരേന്ത്യയില്‍നിന്ന് പുറത്തു വരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ യുഎസ്, ബ്രിടെന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു.
Keywords: News, National, India, Agra, Photo, Social Media, COVID-19, Trending, Health, Health and Fitness, Husband dies in wife's lap due to lack of oxygen, picture goes viralछूने से भी फैल जाने वाली इस बीमारी के दौर में,
— Samar Raj (@SamarRaj_) April 25, 2021
सांसों से सांस देने की हिम्मत करना मूर्खता तो है मगर मोहब्बत है, बेबसी है, तड़प है; अपनों को बचाने की आखिरी कोशिश है।
ऐसे हालात में खुद के जान की परवाह कहाँ होती है।#Agra #SNMedicalCollege #OxygenCrisis pic.twitter.com/HThdoe8r9x
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

