ഇടയ്ക്കിടെ വൈദ്യ പരിശോധന നടത്തുന്നതും നല്ലതാണ്
കൊച്ചി: (KVARTHA) ശരീരത്തിന്റെ നല്ല പ്രവർത്തനങ്ങൾക്ക് വൃക്കയുടെ (Kidney) ശരിയായ പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുന്നതിൽ വൃക്കകൾ പ്രധാന പങ്കുവഹിക്കുന്നു. വൃക്കകൾ രക്തം (Blood) ഫിൽട്ടർ ചെയ്യുകയും മാലിന്യങ്ങളും ദ്രാവകങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നു. യൂറിയ, ക്രിയാറ്റിനിൻ, അമിതമായ ഉപ്പ്, മറ്റ് മാലിന്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മാലിന്യങ്ങൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നത് രക്തം ശുദ്ധമാക്കാനും ശരീരത്തിന്റെ രാസസന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു.
വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനം
അതിനാൽ വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വൃക്കകളുടെ ആരോഗ്യത്തിൽ പ്രധാനമാണ് ധാരാളം വെള്ളം കുടിക്കുക (Drink water) എന്നത്. ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുക. വെള്ളം കുറയുന്നത് വൃക്കയിൽ കല്ല് (Kidney stone) ഉണ്ടാകാൻ കാരണമാകും. ശരീരഭാരവും (Healthy Body Weight) നിയന്ത്രിക്കാൻ ശ്രമിക്കുക. അമിതമായ ശരീരഭാരം വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും. പഞ്ചസാരയുടെയും ഉപ്പിന്റെയും അമിതമായ ഉപയോഗം കുറയ്ക്കുക ഇവയെല്ലാം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതാണ്. വൃക്കയിൽ കല്ല് ഉണ്ടാക്കാനും കാരണമാകും.
ചെറിയ വേദനകൾക്ക് പോലും വേദനസംഹാരികൾ (Painkillers) ആശ്രയിക്കുന്നവർ ധാരാളമുണ്ട് അത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. വേദനാസംഹാരികളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പ്രമേഹം (Diabetes), ബിപി (Blood pressure) പോലെയുള്ള ജീവിത ശൈലി രോഗങ്ങളെല്ലാം വൃക്കയുടെ ആരോഗ്യത്തെയും ബാധിക്കുന്നതാണ്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. രക്തസമ്മർദം ഉയരുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം
ആരോഗ്യകരമായ ഭക്ഷണവും വൃക്കയുടെ ആരോഗ്യത്തിൽ പ്രധാനമാണ്. പോഷകാഹാരങ്ങൾ (Nutrients) കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപെടുത്തുക. പ്രധാനമായും കാൽസ്യം (Calcium) അടങ്ങിയ ഭക്ഷണം ശീലമാക്കുക. എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങൾ നിയന്ത്രിക്കുന്നത് ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിനും നല്ലതാണ്.
ഭക്ഷണത്തിനൊപ്പം നല്ല വ്യായാമവും (Exercise) ശീലമാക്കുക. ആരോഗ്യകരമായ വ്യായാമം തുടരുക. വൃക്കകളുടെ ആരോഗ്യത്തിന് മാത്രമല്ല, ശരീര ആരോഗ്യത്തിന് വ്യായാമം ശീലമാക്കുന്നത് നല്ലതാണ്. അമിതമായ പുകവലിയും മദ്യപാനവും ഒഴിവാക്കുക. വൃക്കകളുടെ ആരോഗ്യത്തിനൊപ്പം ഹൃദയത്തിന്റെ ആരോഗ്യത്തെ തകരാറിലാക്കാനും ഇവ കാരണമാകും. എല്ലാത്തിനുമൊപ്പം ഇടയ്ക്കിടെ വൈദ്യ പരിശോധന നടത്തുന്നതും നല്ലതാണ്.
വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് പല ലക്ഷണങ്ങളും ഉണ്ടാകാം, അവയിൽ ചിലത് വളരെ സൂക്ഷ്മമായിരിക്കും. ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾ അനുഭവിക്കുകയാണെങ്കിൽ, അല്ലെങ്കിൽ വൃക്കാരോഗ്യം സംബന്ധിച്ച് നിങ്ങൾക്ക് ആശങ്കകളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്: