Excess fish | ഒരു ആഴ്ചയിൽ നിങ്ങൾ എത്ര മീൻ കഴിക്കുന്നു, അമിതമായാൽ കുഴപ്പമുണ്ടോ? പഠനം പറയുന്നത് ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടൺ: (www.kvartha.com) ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ മീൻ ഒരു പ്രധാന ഭാഗമാണ്. പ്രോടീനുകളുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ഏറ്റവും സമ്പന്നമായ സ്രോതസുകളിലൊന്നായ മീൻ ആരോഗ്യകരമായ ചർമം, മുടി, ഹൃദയം, ശരീരഭാരം, പ്രമേഹം എന്നിവയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഇത് അമിതമായി കഴിക്കുന്നത് ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Aster mims 04/11/2022
  
Excess fish | ഒരു ആഴ്ചയിൽ നിങ്ങൾ എത്ര മീൻ കഴിക്കുന്നു, അമിതമായാൽ കുഴപ്പമുണ്ടോ? പഠനം പറയുന്നത് ഇങ്ങനെ

അധികമായ അളവിൽ മീൻ കഴിക്കുന്നത് ക്യാൻസറിന്റെ ഏറ്റവും മാരകമായ രൂപങ്ങളിലൊന്നായ മെലനോമയുടെ അപകടസാധ്യത വർധിപ്പിക്കുമെന്ന് യുഎസ് വിദഗ്ധരെ ഉദ്ധരിച്ച് ഇൻഡിപെൻഡന്റ് റിപോർട് ചെയ്തു. ദിവസവും 43 ഗ്രാം മീൻ കഴിക്കുന്നവരിൽ അപൂർവമായി മീൻ കഴിക്കുന്നവരെ അപേക്ഷിച്ച് മെലനോമയ്ക്കുള്ള സാധ്യത 22 ശതമാനം കൂടുതലാണെന്ന് വിദഗ്ധർ കണ്ടെത്തി. മെർകുറി, ആർസെനിക്, ഡയോക്സിൻ, പോളിക്ലോറിനേറ്റഡ് ബൈഫെനൈൽസ് തുടങ്ങിയ സമുദ്രവിഭവങ്ങളിൽ കാണപ്പെടുന്ന മലിനീകരണമാണ് ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപെടെ കടലിലേക്ക് വൻതോതിൽ തള്ളുന്ന അവസ്ഥയുണ്ട്. പുഴകളിലൂടെ, അഴുക്കുചാലുകളിലൂടെ, കായലുകളിലൂടെ, വായുവിലൂടെയും അവ കടലിൽ എത്തും. കരയിലേതിനെക്കാൾ ഗുരുതരമായ ഭീഷണിയാണ് കടലിൽ പ്ലാസ്റ്റികുകൾ സൃഷ്ടിക്കുന്നത്. കടലിൽ എത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വിവിധ തരത്തിലാണ് ജീവജാലങ്ങൾക്ക്‌ ഭീഷണിയാകുന്നത്‌. ഇതും ക്യാൻസറിന് കാരണമായേക്കാം.

ഇൻഗ്ലണ്ടിലെ നാഷനൽ ഹെൽത് സർവീസ് പറയുന്നത് അനുസരിച്ച്, ആഴ്ചയിൽ രണ്ട് 140 ഗ്രാം കൊഴുപ്പുള്ള മീനുകൾ മനുഷ്യന് മതിയാകും. ഈ സാഹചര്യത്തിൽ മീൻ കഴിക്കുന്നത് നിർത്തുന്നത് ശുപാർശ ചെയ്യുന്നില്ലെന്നും വിദഗ്ധർ പറയുന്നു. ക്യാൻസർ കോസസ് ആൻഡ് കൺട്രോൾ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.


ക്യാൻസർ സാധ്യത വർധിപ്പിക്കുന്ന മീൻ ഏതാണ്?

വറുത്ത മീനും ട്യൂണയും കൂടുതലായി കഴിക്കുന്നത് മെലനോമ സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറഞ്ഞു. സമീകൃതാഹാരത്തിൽ മീൻ ഉൾപെടുത്തണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അതേസമയം അധികമായി മീൻ കഴിക്കുന്നതിന്റെ പ്രതികൂല ഫലങ്ങൾ നേരിയതായിരിക്കാം, എന്നാൽ സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെങ്കിൽ കാലക്രമേണ കൂടുതൽ വഷളാകുമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia