വയറില്‍ കൊഴുപ്പടിഞ്ഞ് കൂടിയതിന് ക്യാന്‍സറാണെന്ന് തെറ്റായ റിപ്പോര്‍ട്ട്; സ്വകാര്യ ലാബിനെതിരെ നിയമനടപടിക്കൊരുങ്ങി വീട്ടമ്മ; മാനസികപ്രയാസത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com 26.10.2019) വയറില്‍ കൊഴുപ്പടിഞ്ഞ് കൂടിയതിന് ക്യാന്‍സറാണെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സ്വകാര്യ ലാബിനെതിരെ നിയമനടപടിക്കൊരുങ്ങി വീട്ടമ്മ. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയ്ക്കാണ് സ്വകാര്യ ലാബില്‍ നിന്ന് തെറ്റായ റിപ്പോര്‍ട്ട് ലഭിച്ചത്.

വയറില്‍ അസ്വാഭാവികമായ ഒരു തടിപ്പ് കണ്ടതിനെ തുടര്‍ന്ന് തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ് പുഷ്പലതയോട് പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്.. വാടാനപ്പിള്ളിയിലെ സെന്‍ട്രല്‍ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ വയറില്‍ ക്യാന്‍സറാണെന്നായിരുന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്.

വയറില്‍ കൊഴുപ്പടിഞ്ഞ് കൂടിയതിന് ക്യാന്‍സറാണെന്ന് തെറ്റായ റിപ്പോര്‍ട്ട്; സ്വകാര്യ ലാബിനെതിരെ നിയമനടപടിക്കൊരുങ്ങി വീട്ടമ്മ; മാനസികപ്രയാസത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ചു

റിപ്പോര്‍ട്ട് കണ്ട് ആശങ്കപ്പെട്ട പുഷ്പലത തൃശ്ശൂരിലെ അമല കാന്‍സര്‍ സെന്ററില്‍ എത്തി ഡോ മോഹന്‍ദാസിനെ കണ്ടു. റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നും ഒരിക്കല്‍ കൂടി പരിശോധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞപ്രകാരം മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോഴാണ് ക്യാന്‍സറല്ലെന്നും വയറില്‍ കൊഴുപ്പടിഞ്ഞു കൂടിയതാണെന്നും കണ്ടെത്തിയത്.

ആദ്യ റിപ്പോര്‍ട്ട് കണ്ടശേഷം കടുത്ത മാനസികപ്രയാസത്തിലായിരുന്ന പുഷ്പലത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാബിനെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thrissur, News, Cancer, Report, Health, Diseased, House wife complaints against wrong medical report from lab
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia