SWISS-TOWER 24/07/2023

Dental Care | എപ്പോഴാണ് പല്ലു തേക്കേണ്ടത്, ഭക്ഷണത്തിന് മുമ്പോ ശേഷമോ?

 


ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) പല്ലുതേച്ചുകൊണ്ടു ദിവസം തുടങ്ങുക, അതാണല്ലോ നമ്മുടെ കാലങ്ങളായുള്ള ശീലം. മടിപിടിച്ചിരുന്ന കുട്ടിക്കാലത്ത്, എന്തിനാ എല്ലാ ദിവസവും പല്ലു തേക്കുന്നതെന്ന് ചിന്തിക്കാത്ത ആരും തന്നെയുണ്ടാവില്ല. വളർന്നു വലുതായി കഴിഞ്ഞപ്പോഴോ, ഭക്ഷണത്തിനു മുമ്പേ അല്ലല്ലോ ശേഷമല്ലേ പല്ലു തേക്കേണ്ടത് എന്നായി ചോദ്യം. എന്നാൽ ആ ചോദ്യത്തില്‍ കാര്യമില്ലായ്മയില്ല. കാരണം, ചിലർ പ്രാതലിനു ശേഷവും മറ്റു ചിലർ ഉറക്കമുണർന്ന് ശ്വാസം അകത്തേക്കെടുക്കും മുന്നേയും പല്ലു തേക്കുന്നവരാണ്. അപ്പോള്‍ യഥാർത്ഥത്തില്‍ ആഹാരത്തിനു മുന്നേയാണോ ശേഷമാണോ പല്ലു തേക്കേണ്ടതെന്ന ചോദ്യം പ്രസക്തം തന്നെ.
  
Dental Care | എപ്പോഴാണ് പല്ലു തേക്കേണ്ടത്, ഭക്ഷണത്തിന് മുമ്പോ ശേഷമോ?

ടൂത്ത് പേസ്റ്റ് കമ്പനികള്‍ ഭക്ഷണത്തിനു മുമ്പും ശേഷവും പല്ലു തേക്കാൻ നിർബന്ധിക്കുമ്പോള്‍, പേസ്റ്റിലടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങളെ അവഗണിക്കരുതെന്നു പറഞ്ഞ് ഗവേഷകരും രംഗത്തെത്തി. അങ്ങനെ നമ്മള്‍ ആകെ മൊത്തം ആശയക്കുഴപ്പത്തിലായി. കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന ചോദ്യം പോലെ കുരുക്കഴിയാത്ത സമസ്യയായി പല്ലുതേപ്പ് മാറി. എന്നാൽ, എപ്പോഴാണ് ശരിക്കും പല്ലു തേക്കേണ്ടത് എന്ന സമസ്യയ്ക്ക് ഇതാ ഉത്തരം ലഭിച്ചിരിക്കുകയാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ പല്ലുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ പങ്കുവെക്കുന്ന, എസെക്സിൽ നിന്നുള്ള ഡെൻ്റൽ തെറാപ്പിസ്റ്റായ അന്ന പീറ്റേഴ്സൺ, ആണ് കാലങ്ങളായി തുടരുന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നത്.

ബ്രഷ് ചെയ്തയുടനെ മൗത്ത് വാഷ് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നൽകിയതോടെയാണ്, അന്ന ജനപ്രീതി നേടിയത്. ആഹാരത്തിന് മുമ്പാണോ ശേഷമാണോ പല്ലുതേക്കേണ്ടത് എന്ന ചോദ്യത്തിന് 2022 ൽ തന്നെ ഉത്തരം നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ അവരുടെ വീഡിയോ വീണ്ടും ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്.

അന്നയുടെ അഭിപ്രായത്തിൽ, പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നത് നല്ലതാണ്. കാരണം ഇനാമലിൻ്റെ സംരക്ഷണം ഉറപ്പു വരുത്താൻ ഇതു സഹായിക്കുമത്രേ. അതോടൊപ്പം രാത്രിയില്‍ വായില്‍ കടന്നു കൂടിയ അണുക്കളെ നശിപ്പിക്കാനും ഇതു സഹായിക്കും.

ഇനി അഥവാ പ്രഭാതഭക്ഷണത്തിന് മുമ്പ് പല്ല് തേക്കാൻ നിങ്ങൾ മറന്നാൽ, ഭക്ഷണം കഴിച്ച് 30 മിനുട്ടിനു ശേഷം മാത്രം പല്ലു തേക്കുക. കാരണം ഭക്ഷണം കഴിക്കുമ്പോള്‍ അവ ചവച്ചരക്കുന്നതിനായി വായില്‍ ധാരാളം ആസിഡുകള്‍ നിറഞ്ഞിരിക്കുകയായിരിക്കും. ഈ സമയം പല്ലു തേക്കുമ്പോള്‍, ആസിഡുകള്‍ പല തവണ പല്ലുമായി സമ്പർക്കത്തില്‍ വരാനും ഇനാമലിനു കേടുപാടുകള്‍ വരുത്താനും സാധ്യതയുണ്ടെന്നാണ് അന്നയുടെ കണ്ടെത്തല്‍.


Keywords: News, News-Malayalam, health, National, Should You Brush Before Or After Breakfast? Dentist Resolves The Morning Dilemma.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia