വൈദ്യുതാഘാതമേറ്റ് പൂര്‍ണമായി ഹൃദയമിടിപ്പ് നിലച്ച 16കാരന് 36 മണിക്കൂറിന് ശേഷം പുതുജീവന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 13.09.2020) ഉയര്‍ന്ന വോള്‍ട്ടേജ് വയറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് പൂര്‍ണമായി ഹൃദയമിടിപ്പ് നിലച്ച 16കാരന് 36 മണിക്കൂറിന് ശേഷം പുതുജീവന്‍. മരിച്ചുവെന്ന് കരുതിയ പയ്യനാണ് വീണ്ടും പുനര്‍ജന്മം കിട്ടിയത്. അപകടം സംഭവിച്ച ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും എത്രയും പെട്ടെന്ന് സിപിആര്‍ (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍) നല്‍കിയതിലൂടെ ജീവന്‍ രക്ഷിക്കാനും സാധിച്ചു. 
Aster mims 04/11/2022

ഡെല്‍ഹിയിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് തന്റെ ഷോപ്പിലേക്ക് പൊട്ടിവീണ വയറില്‍ നിന്നാണ് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റതോടെ കുട്ടിയുടെ ചലനം നിലക്കുകയും ഹൃദയമിടിപ്പ് പൂര്‍ണമായി നില്‍ക്കുകയും ചെയ്തു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് കുട്ടിയെ ഷോക്കില്‍ നിന്ന് രക്ഷിച്ചത്. 10 മിനിറ്റിനുള്ളില്‍ കുട്ടിയെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി മരിച്ചെന്ന് കരുതിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഹൃദയമിടിപ്പ് നിലക്കുകയും പള്‍സ് വളരെ താഴുകയും ചെയ്തിരുന്നു.

എന്നാല്‍, നിര്‍ണായകമായ ആദ്യ മണിക്കൂറില്‍ അത്യാഹിത വിഭാഗത്തിലെ ഡോ. പ്രിയദര്‍ശിനിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം കുട്ടിക്ക് ചികിത്സ നല്‍കിയതോടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. 36 മണിക്കൂറിന് ശേഷമാണ് കുട്ടി കണ്ണ് തുറന്നത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയതുകൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

വൈദ്യുതാഘാതമേറ്റ് പൂര്‍ണമായി ഹൃദയമിടിപ്പ് നിലച്ച 16കാരന് 36 മണിക്കൂറിന് ശേഷം പുതുജീവന്‍

സിപിആര്‍ എന്ന ജീവന്‍രക്ഷാപ്രക്രിയയിലൂടെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഥമശുശ്രൂഷകര്‍ ശ്രമിച്ചത് ഫലം കണ്ടു. ഹൃദയം നിലച്ചിട്ടും ഇതിലൂടെ 36 മണിക്കൂറിന് ശേഷം അദ്ഭുതകരമായ സംഭവ വികാസമാണ് ഉണ്ടായത്. 

Keywords: News, National, India, Boy, Electricity, Shock, Hospital, Treatment, Health, CPR, Heart, Doctor, Emergency, Hospitalised with no heartbeat after electricity shock boy regains consciousness after 36 hrs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia