'ആധുനിക ചികിത്സാ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും അവശയായ കുതിരയ്ക്ക് ചികിത്സ നല്‍കുന്നില്ല'; കൊല്ലം ജില്ലാ മൃഗാശുപത്രിക്കെതിരെ പരാതിയുമായി യുവാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്ലം: (www.kvartha.com 25.12.2021) കൊല്ലം ജില്ലാ മൃഗാശുപത്രിയ്ക്ക് മുന്നില്‍ വേറിട്ട പ്രതിഷേധവുമായി യുവാവ്. വളര്‍ത്തുമൃഗമായ തന്റെ കുതിരയ്ക്ക് മതിയായ ചികിത്സ നല്‍കണമെന്നാണ് കായംകുളം സ്വദേശിയായ മിഥിലാജിന്റെ ആവശ്യം. വെള്ളിയാഴ്ചയാണ് കുതിരയുമായി കായംകുളത്തുകാരന്‍ ആശുപത്രിയില്‍ എത്തിയത്. 
Aster mims 04/11/2022

ആധുനിക ചികിത്സാ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും തീരെ അവശയായ കുതിരയ്ക്ക് ജില്ലാ മൃഗാശുപത്രിയിലെ അധികൃതര്‍ ചികില്‍സ നിഷേധിക്കുകയാണെന്നാണ് യുവാവിന്റെ പരാതി. അതിനാല്‍ മിഥിലാജ് വേറിട്ട പ്രതിഷേധ പ്രകടനമായി മൃഗാശുപത്രിക്ക് മുന്നില്‍ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ കുതിരയുമായി നില്‍ക്കുകയാണ്. 


'ആധുനിക ചികിത്സാ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും അവശയായ കുതിരയ്ക്ക് ചികിത്സ നല്‍കുന്നില്ല'; കൊല്ലം ജില്ലാ മൃഗാശുപത്രിക്കെതിരെ പരാതിയുമായി യുവാവ്


എന്നാല്‍ ആശുപത്രിയിലെത്തി ഇത്ര നേരം കഴിഞ്ഞിട്ടും കുതിരയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നാണ് മിഥിലാജിന്റെ പരാതി. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പറഞ്ഞെങ്കിലും ആശുപത്രിയിലുള്ള രണ്ടു സര്‍ജന്‍മാരും ഇതിന് തയാറാകുന്നില്ലെന്നും മിഥിലാജ് ആരോപിക്കുന്നു.

കുതിരയ്ക്ക് പ്രാഥമികമായ ചികില്‍സകള്‍ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ ആശുപത്രി അധികൃതര്‍ മറ്റ് ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. കുതിരയ്ക്ക് ചികില്‍സ കിട്ടുംവരെ ആശുപത്രിയില്‍ തുടരാനുള്ള തീരുമാനത്തിലാണ് മിഥിലാജ്.

Keywords:  News, Kerala, State, Kollam, Animals, Health, Treatment, Youth, Complaint, Horse Treatment Denied; Youth Complaint against Kollam Veterinary Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia