ജി എസ് ടി ഒഴിവാക്കിയാല്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാകില്ല; കോവിഡ് വാക്‌സിന് വില കൂടാനും സാധ്യതയെന്ന് ധനമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 09.04.2021) കോവിഡ് വാക്‌സിന് ജിഎസ്ടി (ചരക്കുസേവന നികുതി) ഒഴിവാക്കിയാല്‍ തിരിച്ചടിയായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതു വാക്‌സിന്‍ വില കൂടാന്‍ കാരണമാകാമെന്നും മന്ത്രി അറിയിച്ചു.

ചെലവ് കുറയ്ക്കാന്‍ വാക്സിനുകള്‍ക്ക് അഞ്ചു ശതമാനം നികുതിയും മരുന്നുകള്‍ക്കും ഓക്‌സിജന്‍ സാന്ദ്രീകരണത്തിനും 12 ശതമാനം നികുതിയും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ജി എസ് ടി ഒഴിവാക്കിയാല്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാകില്ല; കോവിഡ് വാക്‌സിന് വില കൂടാനും സാധ്യതയെന്ന് ധനമന്ത്രി
ജിഎസ്ടി ഒഴിവാക്കിയാല്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാകില്ലെന്നും ധനമന്ത്രി അറിയിച്ചു. വാക്‌സിന്‍ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനം ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണ്. ചികിത്സയ്ക്കുവേണ്ട 23 ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.

കോവിഡ് -19 പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കുന്ന കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് മമത ബാനര്‍ജി പ്രധാനമന്ത്രി മോദിക്ക് എഴുതിയ മൂന്നാമത്തെ കത്താണ് ഇത്. ഓക്‌സിജന്‍ വിതരണ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടുന്നതിനായി വെള്ളിയാഴ്ചയും മമത കത്തെഴുതിയിരുന്നു.

Keywords:  Home All India Why Tax Vaccines, Nirmala Sitharaman Explains After Mamata Banerjee Note, New Delhi, News, GST, Health, Health and Fitness, West Bengal, Letter, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia