HIV Spread | 'മലപ്പുറത്ത് 9 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു; പകർന്നത് ലഹരി മരുന്ന് കുത്തിവെയ്ക്കാനായി ഉപയോഗിച്ച സിറിഞ്ചുകളിലൂടെ'!

 
HIV Confirmed in 9 People in Malappuram; Transmitted Through Used Drug Injection Syringes!
HIV Confirmed in 9 People in Malappuram; Transmitted Through Used Drug Injection Syringes!

Representational Image Generated by Meta AI

● ഒരേ സൂചി പങ്കിടുന്നതാണ് വ്യാപനത്തിന് പ്രധാന കാരണം. 
● ആറ് മലയാളികൾക്കും മൂന്ന് അതിഥി തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 
● കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് വ്യാപനം കണ്ടെത്തിയത്.

മലപ്പുറം: (KVARTHA) വളാഞ്ചേരിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒമ്പത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ലഹരി മരുന്ന് കുത്തിവെയ്ക്കാനായി ഉപയോഗിച്ച സിറിഞ്ചുകളിലൂടെയാണ് ഇവർക്ക് രോഗം പടർന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വളാഞ്ചേരി ടൗണിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകൾ കണ്ടെത്തിയത്.

സൂചി ഉപയോഗിച്ച് ലഹരിവസ്തുക്കൾ കുത്തിവെക്കുന്നവരിൽ എച്ച്ഐവി ബാധ വർധിക്കുന്നതായി ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നു. പലപ്പോഴും വിതരണക്കാർ സൂചിയിൽ നിറച്ചാണ് ലഹരി കൈമാറുന്നത്. ഇത് കാരണം തന്നെ ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. എക്സൈസ് വകുപ്പ് നടത്തിയ സർവേയിൽ 80 ശതമാനം ആളുകളും കൂട്ടുകാരുമായി ചേർന്നാണ് ലഹരി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കൂട്ടായി ലഹരി കുത്തിവെക്കുന്നവർ ഒരേ സൂചി പങ്കിടുന്നതാണ് എച്ച്ഐവി വ്യാപനത്തിന് പ്രധാന കാരണം.

രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ മലയാളികളും മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളുമാണ്. ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതിനെ തുടർന്ന് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് കൂടുതൽ പേരിലേക്ക് രോഗം പടർന്നതായി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരെല്ലാം ഒരേ സൂചികളാണ് ഉപയോഗിച്ചതെന്നും വിതരണക്കാർ സൂചികൾ വീണ്ടും ഉപയോഗിച്ചിരിക്കാമെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക സ്ഥിരീകരിച്ചു.

Nine individuals in Valanchery, Malappuram, have tested positive for HIV in the last two months. The health department has linked the transmission to the sharing of syringes used for injecting drugs. Six of the affected are Malayalis and three are migrant workers. The Kerala AIDS Control Society identified the spread.

#HIVSpread, #Malappuram, #DrugAbuse, #PublicHealth, #KeralaNews, #AIDSControl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia