Medical Miracle | അറുപതിലെ ദുരിതത്തിന് അറുതി; പതിമൂന്നാം വയസിൽ തകർന്ന ഇടുപ്പെല്ല് മാറ്റി കണ്ണൂർ മെഡിക്കൽ കോളജ്


● കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ചികിത്സയിലൂടെയാണ് ഗിരിജയ്ക്ക് പുനർജന്മം ലഭിച്ചത്.
● ശസ്ത്രക്രിയക്ക് ആവശ്യമായ ഇംപ്ലാന്റ്, മരുന്നുകൾ, ഭക്ഷണം, താമസം എന്നിവയെല്ലാം സൗജന്യമായാണ് നൽകിയത്.
● സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചിലവ് വരുന്ന ഈ ശസ്ത്രക്രിയ കണ്ണൂർ മെഡിക്കൽ കോളേജ് സൗജന്യമായാണ് നടത്തിയത്.
● മൂന്നാഴ്ചത്തെ ചികിത്സക്ക് ശേഷം പരിയാരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി ഏർപ്പാട് ചെയ്ത ആംബുലൻസിൽ ഗിരിജയെ വീട്ടിലേക്ക് മടക്കി അയച്ചു.
കണ്ണൂർ: (KVARTHA) പതിമൂന്നാം വയസ്സിൽ ഉണ്ടായ അപകടത്തിൽ തകർന്ന ഇടുപ്പെല്ല്, അറുപത്തിമൂന്നാം വയസ്സിൽ ശസ്ത്രക്രിയയിലൂടെ മാറ്റി തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിക്ക് പുതുജീവൻ നൽകി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്. വർഷങ്ങളായി ദുരിതമനുഭവിച്ച ഗിരിജയ്ക്കാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ചികിത്സയിലൂടെ പുനർജന്മം ലഭിച്ചത്.
വീട്ടുജോലികൾ ചെയ്ത് കുടുംബം പോറ്റുന്ന ഗിരിജ ഫെബ്രുവരി 28 നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത്. ചെറുപ്പത്തിൽ ഉണ്ടായ വീഴ്ചയിൽ വലതു കാലിലെ ഇടുപ്പെല്ലിന് ക്ഷതം വന്ന് ദ്രവിച്ച് തിരിഞ്ഞുപോയ നിലയിലായിരുന്നു. തുടർന്ന്, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. സുനിൽ, ഡോ. റിയാസ്, ഡോ. അൻസാരി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മാർച്ച് അഞ്ചിന് ഗിരിജയുടെ ഇടുപ്പെല്ല് പൂർണ്ണമായും മാറ്റിവെക്കുന്ന ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയക്ക് ആവശ്യമായ ഇംപ്ലാന്റ്, മരുന്നുകൾ, ഭക്ഷണം, താമസം എന്നിവയെല്ലാം സൗജന്യമായാണ് നൽകിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചിലവ് വരുന്ന ഈ ശസ്ത്രക്രിയ കണ്ണൂർ മെഡിക്കൽ കോളേജ് സൗജന്യമായാണ് നടത്തിയത്. മൂന്നാഴ്ചത്തെ ചികിത്സക്ക് ശേഷം മാർച്ച് 20-ന് പരിയാരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി നൽകിയ ആംബുലൻസിൽ ഗിരിജയെ വീട്ടിലേക്ക് മടക്കി അയച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ്, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ എന്നിവർക്ക് ഗിരിജയും കുടുംബവും നന്ദി അറിയിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രയങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Kannur Government Medical College provided a new life to a 63-year-old woman from Attingal, Thiruvananthapuram, by successfully performing a hip replacement surgery. Girija, who had been suffering from a hip injury since she was 13, received free treatment, including implants, medicine, food, and accommodation. The surgery, which costs lakhs in private hospitals, was done at no cost.
#MedicalMiracle, #FreeTreatment, #KannurMedicalCollege, #KeralaHealth, #HipReplacement, #GoodNews