High Cholesterol | ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങൾ ഉണ്ടോ? അമിത കൊളസ്ട്രോളിന്റെ സൂചനയാവാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഹോർമോണുകളും വിറ്റാമിൻ ഡിയും ഉൽപാദിപ്പിക്കുന്നതിന് ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. രക്തത്തിൽ അമിതമായ അളവിൽ കൊളസ്ട്രോൾ ഉണ്ടാകുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്, ഇത് ഹൃദയധമനിയിലടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. ശരീരത്തിലെ അമിത കൊളസ്ട്രോളിന്റെ മുന്നറിയിപ്പ് കാൽവിരലുകളിലും പുറംകാലിലും ദുർഗന്ധം വമിക്കുന്ന പഴുപ്പാണ്.
                          
High Cholesterol | ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങൾ ഉണ്ടോ? അമിത കൊളസ്ട്രോളിന്റെ സൂചനയാവാം

ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോഴാണ് ഈ ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത്. അമിത കൊളസ്ട്രോൾ അവസ്ഥ ചികിത്സിച്ചില്ലെങ്കിൽ, അത് രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ (Atherosclerosis) യിലേക്ക് നയിക്കുന്നു.ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു.

Atherosclerosis, പെരിഫറൽ ആർടീരിയൽ ഡിസീസിന് (Peripheral Arterial Disease) കാരണമാകുന്നു. ഇത് ഗുരുതരമായ Ischaemic limb പോലുള്ള സങ്കീർണതകളിലേക്ക് നയിക്കുന്നു. കാലുകളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്ന അവസ്ഥയാണിത്. ആത്യന്തികമായി കാൽവിരലുകളിലും ശരീരത്തിന്റെ താഴത്തെ അവയവങ്ങളിലും ദുർഗന്ധമുള്ള പഴുപ്പിന് കാരണമാകുന്നു.

അത്തരം സാഹചര്യങ്ങളിൽ, കാൽവിരലുകളിലെ ചർമമോ പുറം കാലോ തണുത്തതും മരവിച്ചതുമായിരിക്കും. ചർമത്തിന്റെ നിറവും ചുവപ്പിൽ നിന്ന് കറുപ്പിലേക്ക് മാറുന്നു. ഇത് ആത്യന്തികമായി വീർക്കാൻ തുടങ്ങുകയും ദുർഗന്ധം വമിക്കുന്ന പഴുപ്പിന് കാരണമാവുകയും വലിയ വേദന ഉണ്ടാക്കുകയും ചെയ്യുന്നു.

ദുർഗന്ധം വമിക്കുന്ന പഴുപ്പ് കൂടാതെ, മറ്റ് ലക്ഷണങ്ങളും ഉണ്ട്, അത് വളരെ ഗൗരവമായി എടുക്കേണ്ടതാണ്.

1. കാലുകളിലും പാദങ്ങളിലും കടുത്ത വേദന. വിശ്രമിക്കുമ്പോഴും ഈ വേദന തുടരുന്നു.

2. ചർമം വിളറിയതും തിളക്കമുള്ളതും മിനുസമാർന്നതും വരണ്ടതുമായി മാറുന്നു

3. കാലുകളിലും പാദങ്ങളിലും മുറിവുകൾ, പഴുപ്പുകൾ എന്നിവ ഉണ്ടാകുന്നു. ഈ മുറിവുകൾ ഉണങ്ങുകയില്ല.

4. കാലുകളിൽ പേശികളുടെ ഭാരം (Muscle mass) കുറയുന്നു. ശരീരത്തിലെ മൊത്തം പേശികളുടെ അളവാണ് മസിൽ മാസ്.

Keywords: These Symptoms Could Indicate High Cholesterol Levels, National, News, Newdelhi,Top-Headlines,Latest-News, Health, Body, Cholestrol.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia