തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കോവിഡ്; വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.07.2020) തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കോവിഡ്. ഒരു രോഗിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ചികിത്സയ്ക്കായെത്തിയ രോഗിയില്‍ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. ഡോക്ടര്‍ ഇപ്പോള്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണ്.

ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പെട്ട ജീവനക്കാരും മറ്റുള്ളവരും നിരീക്ഷണത്തില്‍ പോയി. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയട്ടെ എന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോക്ടര്‍ വീട്ടില്‍ തന്നെ കഴിയുന്നത്.

തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കോവിഡ്; വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍

നേരത്തേ ശ്രീചിത്രയിലെ ഒരു ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽകോളേജ് ഉൾപ്പടെ തലസ്ഥാനത്തെ നിരവധി ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

Keywords:  High Alert In Sree Chitra Hospital Where A Doctor Tested Positive For COVID-19, Thiruvananthapuram, News, Health, Health & Fitness, Doctor, Treatment, House, Patient, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia