Honey | തേൻ: സ്വാദും ആരോഗ്യവും നിറഞ്ഞ പ്രകൃതിദത്ത അത്ഭുതം! ഔഷധ ഗുണങ്ങൾ അറിയാം
![Honey](https://www.kvartha.com/static/c1e/client/115656/uploaded/a7b59900249470bf5ac3669916183161.webp?width=730&height=420&resizemode=4)
![Honey](https://www.kvartha.com/static/c1e/client/115656/uploaded/a7b59900249470bf5ac3669916183161.webp?width=730&height=420&resizemode=4)
കൊച്ചി: (KVARTHA) മധുരം പോലെ തന്നെ ഔഷധ ഗുണങ്ങളാൽ സമൃദ്ധമാണ് തേൻ (Honey). ഇതിന്റെ ഗുണങ്ങൾ തികച്ചും ആരോഗ്യപരമാണ്. പ്രകൃതി ദത്ത ഗുണങ്ങൾ നിറഞ്ഞ ഔഷധ പാനീയമാണ് തേൻ. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യ (Health), സൗന്ദര്യ (Beauty) സംരക്ഷണത്തിനുമെല്ലാം തേൻ മികച്ചതാണ്. പഞ്ചസാരയ്ക്ക് (Sugar) പകരം തേൻ ഉപയോഗിക്കുന്നവരുമുണ്ട്.
വീട്ടിൽ തന്നെ നമുക്ക് പല ആരോഗ്യ പ്രശ്നങ്ങൾക്കും തേൻ ഔഷധ കൂട്ടായി ഉപയോഗിക്കാവുന്നതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തൊണ്ട വേദനയ്ക്കുള്ള ഫലപ്രദമായ മരുന്നായാണ് തേനിനെ വിലയിരുത്തുന്നത്. ജലദോഷത്തിൻ്റെയും (Cold) ചുമയുടെയും (Cough) ലക്ഷണങ്ങളെ നിയന്ത്രിക്കാൻ തേൻ വളരെ സഹായകമാണ്. കുട്ടികൾക്കും വളരെ ഫലപ്രദമാണ് ഇതെന്നാണ് അഭിപ്രായം.
എങ്ങനെ ഉപയോഗിക്കാം?
ഒരു ടീസ്പൂൺ ഇഞ്ചി നീര് എടുക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് 10 മില്ലി തേൻ ചേർത്ത് തിളപ്പിക്കുക. ഈ മിശ്രിതം ദിവസവും മൂന്ന് നേരം കുടിക്കുക. ജലദോഷത്തിനും ചുമയ്‌ക്കും നല്ലൊരു പരിഹാര മാർഗമാണ്. മോണയിലെ രക്തസ്രാവം തടയാനും തേൻ നല്ലതാണ്. മോണയ്ക്ക് പ്രശ്‌നമുണ്ടാകുമ്പോഴും തേൻ നല്ലതാണ്. ഇഞ്ചി നീര്, തേൻ, നെയ്യ് ഇവയെല്ലാം ഒരേ അളവിൽ എടുക്കുക. കുരുമുളക് പൊടി, കറുവപ്പട്ട പൊടി, കല്ല് ഉപ്പ് എന്നിവ ചേർത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുക. ഈ മിശ്രിതം വേദന കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പുകൾ അടിഞ്ഞു കൂടാറുണ്ട്. അത് ശരീരത്തിൽ കെട്ടിക്കിടന്ന് നിരവധി രോഗങ്ങൾക്ക് സാധ്യത ഉണ്ടാക്കുന്നു. അത്തരം കൊഴുപ്പുകൾ കുറയ്ക്കാൻ തേൻ നല്ലൊരു മാർഗമാണ്. ഒരു ടീസ്പൂൺ തേൻ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കുന്നത് കൊഴുപ്പ് അലിയിക്കാൻ സഹായിക്കും. തലച്ചോറിന്റെ വികസനത്തിനും തേൻ നല്ലതാണ്. ശരീരത്തിൽ ആന്റിഓക്സിഡൻറുകൾ വർധിപ്പിക്കാനും ഗുണ ചെയ്യുന്നു.
ഹൃദയാരോഗ്യത്തിനും തേൻ നല്ലതാണ്. ഇത് കൊറോണറി ആർട്ടറി രോഗ സാധ്യത കുറയ്ക്കുന്നു.
തേനിൽ ഫ്രീബയോട്ടിക്സ് ധാരാളം ഉള്ളതിനാൽ കുടലിൽ നല്ല ബാക്ടീരിയകളെ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു. ഒരു ടീ സ്പൂൺ തേനിലേക്ക് ഒരു നുള്ള് കുരുമുളക് ചേർത്തു കുടിക്കുന്നത് വിശപ്പിന്റെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. പെപ്റ്റിക് അൾസർ രോഗമുള്ളവർ തേൻ കഴിക്കുന്നത് വളരെ നല്ലതാണെന്ന് പറയുന്നു. അതിനായി അഞ്ച് മില്ലി തേൻ 10 മില്ലി വെള്ളത്തിൽ കലർത്തി ഭക്ഷണത്തിന് മുമ്പ് കുടിക്കുക.
തേനിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. എന്നാൽ, ഏതൊരു ഔഷധമോ ചികിത്സയോ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് എല്ലായ്പ്പോഴും പ്രധാനമാണ്, പ്രത്യേകിച്ചും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ.