ഇന്ത്യയിലെ ചികിത്സയ്ക്ക് ശേഷം ഇമാന്‍ അഹ് മദ് അബുദാബിയിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ (www.kvartha.com 28.04.2017) ലോകത്ത ഏറ്റവും തടിയുള്ള വനിതയായ ഇമാന്‍ അഹ് മദ് ഇന്ത്യ വിടുന്നു. അബുദാബിയിലേക്കാണ് ഈജിപ്ഷ്യന്‍ പൗരയായ ഇമാന്‍ പോകുന്നത്. പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കായാണ് ഇമാന്‍ മുംബൈയിലെത്തിയത്.

ഇന്ത്യയിലെ ചികിത്സയ്ക്ക് ശേഷം ഇമാന്‍ അഹ് മദ് അബുദാബിയിലേക്ക്

കാര്‍ഗോ വിമാനത്തിലാണ് ഇമാന്‍ മുംബൈയിലെത്തിയത്. എന്നാല്‍ അബുദാബിയിലേക്ക് പോകുന്നത് യാത്രാക്കാരിയായാണ് എന്ന പ്രത്യേകതയുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ സെയ്ഫീ ആശുപത്രിയിലാണിപ്പോള്‍ ഇമാന്‍. ഡോക്ടര്‍ അപര്‍ണ ഭാസ്‌കറിന് കീഴിലാണ് ചികിത്സ.

ചികിത്സയ്ക്ക് എത്തുമ്പോള്‍ 500 കിലോ ആയിരുന്നു ഇമാന്റെ ഭാരം. മടങ്ങുന്നതാവട്ടെ 176.6 കിലോ മാത്രം ഭാരമായി. അബുദാബിയിലെ ബൂര്‍ജീല്‍ ആശുപത്രിയിലായിരിക്കും തുടര്‍ ചികിത്സ. ഇവിടുത്ത ഡോക്ടര്‍മാര്‍ മുംബൈയിലെത്തി ഇമാന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തി. കഴിഞ്ഞമാസം ഇമാദിന്റെ വയര്‍ ചുരുക്കാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതോടെ വയര്‍ മൂന്നിലൊന്നായി കുറഞ്ഞു. ഭക്ഷണം കഴിക്കുന്നതില്‍ കുറവുവരുത്താനും ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:Egyptian national Eman Ahmed, who was being treated in Mumbai for obesity, would be shifted to a hospital in UAE's Abu Dhabi soon. However, Ms Ahmed, who had arrived in Mumbai on a chartered cargo plane, would leave as a business class passenger on a regular flight.

Keywords : Eman Ahmed, Abu Dhabi, Obesity, Flight. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia