'ഹൃദയഭേദകം, ആഗോള സമൂഹം ആവശ്യമായ സഹായം നല്‍കണം'; ഇന്ത്യയിലുണ്ടായ ഓക്‌സിജന്‍ ക്ഷാമത്തില്‍ പ്രതികരണവുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്
Apr 25, 2021, 10:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 25.04.2021) കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ ഇന്ത്യയിലുണ്ടായ ഓക്‌സിജന്‍ ക്ഷാമത്തില്‍ ആഗോള സമൂഹം സഹായിക്കണമെന്ന് സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തു.
'ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങള്‍ ഹൃദയഭേദകമാണ്. ആഗോള സമൂഹം ആവശ്യമായ സഹായം നല്‍കണം' ട്വീറ്റില്‍ പറയുന്നു.
ഓക്സിജന്റെ കുറവ് കാരണം 25 രോഗികള്‍ മരിച്ചതായി ശനിയാഴ്ച ഡെല്‍ഹിയിലെ ആശുപത്രി റിപോര്‍ട് ചെയ്തു. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എല്ലാ മുഖ്യമന്ത്രിമാരുടെയും സഹായം തേടി കത്തയച്ചിട്ടുണ്ട്.
യുകെ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ് എന്നിവയുള്‍പെടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.
Keywords: News, National, India, New Delhi, COVID-19, Health, Health and Fitness, Twitter, Social Media, Help, Trending, 'Heartbreaking': Greta Thunberg Seeks Global Response To Oxygen ShortageHeartbreaking to follow the recent developments in India. The global community must step up and immediately offer the assistance needed. #CovidIndia https://t.co/OaJVTNXa6R
— Greta Thunberg (@GretaThunberg) April 24, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

