'നടനായ എന്റെ വീട്ടില്‍ ഇട്ടിരിക്കുന്നതിലും നല്ല ടൈല്‍സാണ് ഇവിടെ ഇട്ടിരിക്കുന്നത്; പക്ഷെ ചില അലവലാതി ഡോക്ടര്‍മാര്‍' ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ വിമര്‍ശിച്ച് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍
Mar 12, 2022, 18:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 12.03.2022) ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കെതിരെ പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. തലവൂര്‍ സര്‍കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ഗണേഷ് കുമാറിന്റെ പരാമര്‍ശം.
സംഘടനാ ചുമതലയുളള ഡോക്ടര്‍മാരുടെ പേരുകള്‍ പറഞ്ഞ് ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടു എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. 'സ്റ്റാഫിന്റെ പാറ്റേണ്‍ ശരിയല്ലെന്നാണ് ഒരു നേതാവ് ടിവിയില്‍ പറഞ്ഞത്.
തലവൂര്‍ ആയുര്‍വേദ ആശുപത്രിക്കു വേണ്ടിയല്ല അയാള്‍ സംസാരിക്കുന്നത്. അയാള്‍ക്ക് സ്റ്റാഫ് പാറ്റേണ്‍ ശരിയാക്കിയാല്‍ മതി. 40 കിടക്കയുള്ള ആശുപത്രിയില്‍ രണ്ടു പേരെ ഉള്ളൂവെന്നാണ് പറഞ്ഞത്. രണ്ടു പേര്‍ ഉണ്ടായിരുന്നു, ഒരാള്‍ പോയതാണ്. പേ വാര്‍ഡിനായി ഒരു സ്വീപറെതന്നെ ഇവിടെ കൊടുത്തിട്ടുണ്ട്.
ബാക്കിയുള്ളവരെ എടുക്കുന്നതിനായി എച് എം സിയില്‍ 10 പേരുടെ ലിസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ നാലായി വിഭജിച്ച് നാലു പേരെവച്ച് വൃത്തിയാക്കുകയാണ് വേണ്ടത്. ഇതിന് എച് എം സിയില്‍നിന്ന് ഇവര്‍ക്ക് ആളെ എടുക്കാം. അത് എടുക്കാത്തത് ആരുടെ തെറ്റാണെന്നും എം എല്‍ എ ചോദിച്ചു. ബാത്‌റൂമില്‍ ടൈല്‍ ഇളകിയെന്നാണ് അയാള്‍ പിന്നെ പറയുന്നത്. ഇവിടെ ബാത്‌റൂമില്‍ ടൈലൊന്നും ഇളകിയിട്ടില്ല. ക്ലോസറ്റിന്റെ മുകള്‍ഭാഗം പൊട്ടിയിട്ടുണ്ട്. അതു ഡോക്ടര്‍ കാണാത്തതുകൊണ്ടും അത് മാറ്റാത്തതിലുമുള്ള രോഷവുമാണ് പ്രകടിപ്പിച്ചത്.
അല്ലാതെ ഇവിടെ ടൈല്‍സ് ഒന്നും പൊട്ടിയിട്ടില്ല. സിനിമാനടനായ എന്റെ വീട്ടില്‍ ഇട്ടിരിക്കുന്നതിലും നല്ല ടൈല്‍സാണ് ഇവിടെ ഇട്ടിരിക്കുന്നത്. ഇവിടുത്തെ സിഎംഒയെ ഞാന്‍ സഹോദരിയെ പോലെയാണ് കാണുന്നത്. അത് അവര്‍ക്കും അറിയാം.

അതുകൊണ്ടാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞതില്‍ അവര്‍ക്ക് പരാതിയും ഇല്ല.' ഗണേഷ് പറഞ്ഞു. ഒരാഴ്ച മുന്‍പ് ഇതേ ആശുപത്രി എംഎല്‍എ സന്ദര്‍ശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടര്‍മാരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.
Keywords: 'Heard some doctors speaking against me'; Ganesh Kumar slams doctors' organizations in presence of Health Minister, Kollam, News, Health, Health and Fitness, Minister, Criticism, Kerala, Ganesh Kumar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.